View in English | Login »

Malayalam Movies and Songs

മനോജ്‌ കെ ജയന്‍

ജനനം1966 മാര്‍ച്ച് 15
സ്വദേശംകോട്ടയം
പ്രവര്‍ത്തനമേഖലഅഭിനയം (180), ആലാപനം (4 സിനിമകളിലെ 4 പാട്ടുകള്‍)
ആദ്യ ചിത്രംമാമലകള്‍ക്കപ്പുറത്ത് (1988)
പിതാവ്ജയ വിജയ


കർണാടക സംഗീതജ്ഞനായ ജയന്റെ (ജയവിജയന്മാർ) മകനായി കോട്ടയത്ത് ജനിച്ചു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം അഭിനയ കോഴ്സ് പൂർത്തിയാക്കിയ മനോജ് 1988-ൽ ദൂരദർശനിൽ സം‌പ്രേക്ഷണം ചെയ്ത കുമിളകൾ എന്ന പരമ്പരയിലാണ്‌ അരങ്ങേറ്റം കുറിച്ചത്. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് ആയിരുന്നു ആദ്യ സിനിമ. ഈ ചിത്രം പുറത്തിറങ്ങിയില്ല.1990ൽ പെരുന്തച്ചനിലൂടെ മനോജ് ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തി.

1992ൽ പുറത്തിറങ്ങിയ സർഗത്തിലെ "കുട്ടൻ തമ്പുരാൻ" എന്ന കഥാപാത്രം മനോജിന്റെ അഭിനയ ജീവിത്തിൽ വഴിത്തിരിവായി.സർഗം തെലുങ്കിൽ റീമേക്ക് ചെയ്തപ്പോഴും "കുട്ടൻ തമ്പുരാനെ" അവതരിപ്പിച്ചത് മനോജായിരുന്നു. തുടർന്നങ്ങോട്ട് ഒട്ടേറെ നായക വേഷങ്ങളും ഉപനായക വേഷങ്ങളും ചെയ്തു. മണിരത്നം സംവിധാനം ചെയ്ത ദളപതിയിലൂടെ തമിഴ് സിനിമയിൽ എത്തിയ മനോജിന് അവിടെയും ഏറെ അവസരങ്ങൾ ലഭിച്ചു.തമിഴ് സിനിമയിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള മനോജ് പ്രമുഖ ചലച്ചിത്ര നടി ഉർവശിയെയാണ് വിവാഹം ചെയ്തത്. എന്നാൽ ഇവർ പിന്നീട് വേർപിരിയുകയുണ്ടായി. മകൾ- തേജലക്ഷ്മി (കുഞ്ഞാറ്റ).

ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗം[1992] എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്കാരവും,ഹരിഹരന്റെ തന്നെ പഴശ്ശി രാജാ[2009] എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരവും ലഭിച്ചു.


reference: wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19881 - -
19904 - -
19916 - -
19928 - -
19936 - -
19949 - -
19952 - -
19967 - -
19975 - -
19985 - -
19992 - -
20002 - -
20014 - 1
20024 - -
20034 - -
20045 - -
20055 - -
20066 - -
20076 - -
20087 - -
200910 - -
20106 - -
20115 - -
20127 - -
20136 - -
20146 - 1
20156 - -
20165 - -
20176 - -
20183 - -
20198 - 2
20201 - -
20211 - -
20227 - -
20232 - -
20243 - -