View in English | Login »

Malayalam Movies and Songs

എം എസ്‌ രാജേശ്വരി

പ്രവര്‍ത്തനമേഖലആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)
ആദ്യ ചിത്രംസ്കൂള്‍ മാസ്റ്റര്‍ (1964)


ആദ്യകാല ഗായികാനടിയായിരുന്ന ടി വി രാജസുന്ദരിയുടെ മകളാണ് രാജേശ്വരി. അമ്മയില്‍ നിന്നും പകര്‍ന്നുകിട്ടിയ സംഗീതം ഉള്‍ക്കൊണ്ട് ഏഴാം വയസ്സുമുതല്‍ പാടിത്തുടങ്ങി.
‘ഇരുവര്‍ ‘ എന്ന തമിഴ് ചിത്രത്തിലെ ‘ആഹാ ഗാന്ധിമഹാനിന്‍ ‘ എന്ന ദേശഭക്തിഗാനമാണ് ആദ്യഗാനം. കുട്ടികള്‍ക്കുവേണ്ടിയാണ് രാജേശ്വരി അധികവും ഗാനങ്ങളാലപിച്ചത്. ‘കളത്തൂര്‍ കണ്ണമ്മാ‘ എന്ന ചിത്രത്തില്‍ കുട്ടിയായ കമലഹാസനുവേണ്ടി ‘അമ്മാവും നീയേ അപ്പാവും നീയേ’ എന്ന ഗാനമാലപിച്ചു. ‘മഹാദേവി’യില്‍ സാവിത്രിക്കു വേണ്ടി ആലപിച്ച ‘കാക്കാ കാക്കാ മയ് കൊണ്ടാ’ എന്ന ഗാനം അക്കാലത്തെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിലൊന്നായിരുന്നു. കുട്ടികള്‍ക്കു വേണ്ടി ആലപിച്ച് വന്ന രാജേശ്വരിയുടെ വ്യത്യസ്തമായ ഒരു ഗാനമാണ് നായകനില്‍ ജിക്കിയോടൊപ്പം പാടിയ ‘നാന്‍ ചിരിത്താല്‍ ദീപാവലി‘ എന്നത്.

മലയാളത്തില്‍' സ്കൂള്‍ മാസ്റ്റര്‍ ' എന്ന ചിത്രത്തിലെ വയലാര്‍ദേവരാജന്‍മാരുടെ 'കിലുകിലുക്കം കിലുകിലുക്കം....' എന്ന ഗാനം ഒരു കാലഘട്ടത്തിലെ സഹൃദയര്‍ മറക്കില്ല. 'ഭാഗ്യമുദ്ര’യിലെ ‘മണ്ണാങ്കട്ടയും കരിയിലയും’ എന്ന ഗാനവും കൂടി രാജേശ്വരി മലയാളത്തില്‍ പാടിയിട്ടുണ്ട്. രണ്ടു ഗാനങ്ങളേ പാടിയിട്ടുള്ളുവെങ്കിലും മലയാളത്തില്‍ ഒരു കാലഘട്ടത്തിന്റെ സ്വരസൌന്ദര്യമളക്കുമ്പോള്‍ രാജേശ്വരിക്കും തീര്‍ച്ചയായും സ്ഥാനമുണ്ട്. ഹിന്ദി ഉള്‍പ്പെടെ പല ഭാഷകളിലായി അയ്യായിരത്തോളം പാട്ടുകള്‍ പാടിയിട്ടുണ്ട് രാജേശ്വരി.

കടപ്പാട് : തമിഴ് ഗാനാസ്വാദന സൈറ്റുകള്‍



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനം
1964 - 1
1967 - 1