View in English | Login »

Malayalam Movies and Songs

വത്സല അന്തര്‍ജനം

ജനനം1953
മരണം2014 ജൂണ്‍ 11
സ്വദേശംഎടപ്പാള്‍
പ്രവര്‍ത്തനമേഖലഅഭിനയം (1)


മാടമ്പ് കുഞ്ഞുകുട്ടന്റെ അശ്വത്ഥാമാവ് എന്ന സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് കുറ്റിപ്പാല തോട്ടുപുറത്ത് പറയത്ത് വത്സല അന്തര്‍ജനം ആയിരുന്നു. വി.ടിയുടെ "അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്" എന്ന നാടകത്തിന്റെ രണ്ടാം വരവില്‍ തേതിയുടെ അമ്മയായും അഭിനയിച്ചു. വട്ടംകുളം അമ്പിളി കലാസമിതിയിലെ സാംസ്കാരിക പ്രവര്‍ത്തകയായിരുന്നു. എടപ്പാള്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ റിട്ടയേര്‍ഡ് സംസ്‌കൃതം അധ്യാപികയായിരുന്നു.

ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗവും നാടക പ്രവര്‍ത്തകനുമായ ശങ്കരന്‍ നമ്പൂതിരിയാണ് ഭര്‍ത്താവ്. മക്കള്‍: വിനോദ് (അബുദാബി), വിദ്യ (അധ്യാപിക, തൃശ്ശൂര്‍). മരുമക്കള്‍: നിമ്മി (അബുദാബി), അഡ്വ. ദിലീപ് (മഞ്ചേരി).

കടപ്പാട്: മാതൃഭൂമി ദിനപത്രം, 12-06-2014



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19791