View in English | Login »

Malayalam Movies and Songs

കവിയൂര്‍ പൊന്നമ്മ

ജനനം1945 സെപ്റ്റമ്പര്‍ 10
പ്രവര്‍ത്തനമേഖലഅഭിനയം (364), ആലാപനം (3 സിനിമകളിലെ 3 പാട്ടുകള്‍)
ആദ്യ ചിത്രംശ്രീരാമ പട്ടാഭിഷേകം (1962)


മലയാളിക്ക് അമ്മയാണ് കവിയൂര്‍ പൊന്നമ്മ. സിനിമയും ജീവിതവുമായി ഏറെ ബന്ധപ്പെടുത്തിക്കാണുന്ന മലയാളിക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നല്‍കി ഊട്ടിയുറക്കിയത് കവിയൂര്‍ പൊന്നമ്മയാണ്.

തിരുവല്ലയ്ക്കടുത്ത കവിയൂര്‍ ഗ്രാമത്തിലെ ഒരു അഭിജാത കുടുംബത്തില്‍ ജനിച്ച പൊന്നമ്മ പതിനാലാമത്തെ വയസ്സില്‍ അന്നത്തെ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആര്‍ട്ട്സിന്റെ നാടകങ്ങളില്‍ ഗായികയായാണ് കലാരംഗത്തു വരുന്നത്. 1958 ല്‍ ആയിരുന്നു അത്. അഞ്ചാം വയസ്സുമുതല്‍ സംഗീതം അഭ്യസിച്ചു വന്നിരുന്ന പൊന്നമ്മ പിന്നീട് പ്രശസ്തയാവുന്നത് കെ പി എ സിയുടെ മൂലധനം എന്ന നാടകത്തിലെ അഭിനയത്തിലൂടെയാണ്. തോപ്പില്‍ ഭാസിയെ തന്റെ അഭിനയകലയുടെ ഗുരുവായിക്കാണുന്ന പൊന്നമ്മയ്ക്ക് സംഗീതത്തില്‍ ഗുരുക്കന്മാരായത് അതി പ്രഗല്‍ഭന്മാരായ എല്‍ പി ആര്‍ വര്‍മ്മ, വെച്ചൂര്‍ എസ് ഹരിഹരസുബ്രഹ്മണ്യയ്യര്‍ എന്നിവരായിരുന്നു.

പില്‍ക്കാലത്ത് അമ്മ സങ്കല്‍പ്പത്തിന് ചന്ദന ശീതള സുഗന്ധലേപമണിയിച്ച പൊന്നമ്മ ആദ്യമായി വെള്ളിത്തിരയിലെത്തുന്നത് 1962 ല്‍ ആണ്. ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയില്‍ രാവണനായി കൊട്ടാരക്കര ശ്രീധരന്‍ നായരെത്തിയപ്പോള്‍ സുന്ദരിയായ മണ്ഡോദരിയായത് കവിയൂര്‍ പൊന്നമ്മയായിരുന്നു.

തൊമ്മന്റെ മക്കള്‍ (1965) എന്ന സിനിമയില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി കവിയൂര്‍ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് അച്ഛനമ്മമാര്‍ കഥാപാത്രങ്ങളായി ഖ്യാതി നേടിയ തിലകന്‍ - കവിയൂര്‍ പൊന്നമ്മ ജോടി പെരിയാര്‍ (1973) എന്ന ചിത്രത്തില്‍ മകനും അമ്മയുമായി അഭിനയിച്ചിട്ടുണ്ടെന്നുള്ളത് വളരെ കൌതുകകരമായ കാര്യം തന്നെ.

1965 ലെ തന്നെ ഓടയില്‍നിന്നില്‍ സത്യന്റെ നായികാകഥാപാത്രമായി ‘അമ്പലക്കുളങ്ങരെ’ എന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമുള്‍പ്പടെയുള്ള രംഗങ്ങളില്‍ നമുക്ക് കവിയൂര്‍ പൊന്നമ്മയെ കാണാം. ആ വര്‍ഷം തന്നെ സത്യന്റെ അമ്മവേഷവും ചെയ്തു എന്നത് ആ അഭിനേത്രിയുടെ കഴിവിന്റെ സാക്ഷ്യപത്രം തന്നെയാണ് . നെല്ല് (1974)എന്ന ചിത്രത്തിലെ സാവിത്രി എന്ന കഥാപാത്രമാണ് അമ്മവേഷങ്ങളില്‍ നിന്ന് വേറിട്ട് കാണാവുന്ന പൊന്നമ്മയുടെ മറ്റൊരു കഥാപാത്രം.

1971,72,73,94 എന്നീ വര്‍ഷങ്ങളില്‍ ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡുകള്‍ കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്.
തീര്‍ഥയാത്രയിലെ അഭിനയത്തിന് 72 ൽ അവാർഡു ലഭിക്കുമ്പോള്‍ തന്നെ അതിലെ പ്രശസ്തമായ ‘അംബികേ ജഗദംബികേ’ എന്ന ഭക്തിഗാനത്തില്‍ പൊന്നമ്മയിലെ ഗായികയുടെ ശബ്ദമാധുര്യം അനുഭവവേദ്യമാകുന്നു.
പൂക്കാരാ പൂതരുമോ, വെള്ളിലം കാട്ടിലൊളിച്ചു കളിക്കുവാന്‍ എന്നീ പ്രശസ്ത നാടകഗാനങ്ങളും കവിയൂര്‍ പൊന്നമ്മയുടെ മധുരശബ്ദത്തില്‍ നമുക്ക് ആസ്വദിക്കാം.

അന്തരിച്ച സിനിമാ സംവിധായകനും നിര്‍മ്മാതാവുമായിരുന്ന മണിസ്വാമിയാണ് പൊന്നമ്മയുടെ ഭര്‍ത്താവ്. വിവാഹിതയായ ഒരു മകളുണ്ട്.

അന്തരിച്ച പ്രശസ്ത നാടക സിനിമാ നടിയായിരുന്ന കവിയൂര്‍ രേണുക പൊന്നമ്മയുടെ സഹോദരിയാണ്.

അഭിനയത്തിന്റെ അന്‍പതാംവാര്‍ഷികം 2010 ല്‍ ആഘോഷിച്ച കവിയൂര്‍ പൊന്നമ്മയ്ക്ക് ഇനിയും മലയാളിയുടെ അമ്മമനസ്സിന്റെ നേര്‍ക്കാഴ്ചയാവാന്‍ കഴിയട്ടെ.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19581 - -
19621 - -
19631 - -
19643 - -
19654 - -
19663 - -
19674 - -
19683 - -
19694 - -
19709 - -
197112 - -
197213 - 1
197312 - 1
19749 - -
197513 - -
197612 - -
197720 - -
197822 - -
197912 - -
198010 - -
198112 - -
19829 - 1
19839 - -
198412 - -
19859 - -
198610 - -
19877 - -
19886 - -
198910 - -
199011 - -
19919 - -
19928 - -
19939 - -
19948 - -
19954 - -
19961 - -
19972 - -
19982 - -
19993 - -
20001 - -
20013 - -
20021 - -
20035 - -
20046 - -
20051 - -
20062 - -
20083 - -
20096 - -
20114 - -
20126 - -
20132 - -
20142 - -
20151 - -
20167 - -
20172 - -
20192 - -
20231 - -