View in English | Login »

Malayalam Movies and Songs

ബാബു തിരുവല്ല

മരണം2020 ഏപ്രില്‍ 10
പ്രവര്‍ത്തനമേഖലകലാസംവിധാനം (9)


അറുപതുകളില്‍ മലയാള ചലച്ചിത്ര മേഖലയില്‍ തലയെടുപ്പോടെ നിന്ന കലാസംവിധായകനാണ് തിരുവല്ല ബേബി. 1968-ല്‍ മെരിലാന്റിന്റെ ബാനറില്‍ സുബ്രമണ്യം സംവിധാനം ചെയ്ത പാടാത്ത പൈങ്കിളിയായിരുന്നു ആദ്യ ചിത്രം. തുടര്‍ന്ന് നെല്ല്, ജീസസ്, ഭക്തകുചേല, ആനയെ വളര്‍ത്തിയ വാനമ്പാടി, മാര്‍ത്താണ്ഡ വര്‍മ, സന്ധ്യ, ജയില്‍, സ്‌നാപക യോഹന്നാന്‍ എന്നീ മലയാള ചിത്രങ്ങളുടെ കലാസംവിധായകനായി. തെലുങ്കില്‍ വേതാള ഗുട, തമിഴില്‍ അന്നയ് സൊന്ന ചൊല്ല് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും പങ്കാളിയായി.

പതിനഞ്ചുവര്‍ഷത്തെ സിനിമ ജീവിതത്തിനിടെ വിവിധ ഭാഷകളിലായി നാല്‍പ്പത്തിയേഴ് ചിത്രങ്ങളുടെ കലാ സംവിധാകനായി ബേബി പ്രവര്‍ത്തിച്ചു. കലാസംവിധാന രംഗത്ത് ഭരതനടക്കമുളളവര്‍ ശിഷ്യന്‍മാരായി ഉണ്ടായിരുന്നു. രാമു കാര്യാട്ട് അടക്കമുളള പ്രമുഖസംവിധായകര്‍ക്കുവേണ്ടി രംഗപഞ്ചാത്തലം ഒരുക്കി. നടന്‍ മധു ,ജയഭാരതി ,ഷീല അടക്കമുളളവരോട് അദ്ദേഹം അടുപ്പം പുലര്‍ത്തിയിരുന്നു.

ക്രാഫ്റ്റ് അധ്യാപകനായാണ് തിരുവല്ല ബേബി കലാരംഗത്ത് എത്തിയത്. സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹമാണ് ബേബിയെ സിനിമയിലെത്തിച്ചത്. സ്‌കെച്ച് വരയ്ക്കുന്നതു മുതല്‍ വര്‍ക്ക് പൂര്‍ത്തിയാക്കുന്നതുവരെയുള്ള ഏല്ലാ പ്രവര്‍ത്തനങ്ങളും ഇദ്ദേഹം ഒറ്റയ്ക്കാണ് ചെയ്യുന്നത്. പ്രവര്‍ത്തന മേഖലയില്‍ മാറ്റം വന്നെങ്കിലും സിനിമയിലെ പഴയതലമുറയില്‍ ഉള്‍പ്പെട്ട താരങ്ങളും പുതു തലമുറ താരങ്ങളും അമേരിക്കയില്‍ എത്തിയാല്‍ തിരുവല്ല ബേബിയുടെ വീട്ടിലെത്തും. ‌ താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും, സിനിമ സെറ്റുകളുടെയും ചിത്രങ്ങള്‍ ഇദ്ദേഹം നിധിപോലെ സൂക്ഷിച്ചിരുന്നു.

1975-ല്‍ അമേരിക്കയിലേക്ക് താമസം മാറ്റിയതിനുശേഷമാണ് തിരുവല്ല പഴവീട്ടില്‍ ബേബി അള്‍ത്താരകള്‍ രൂപകല്‍പ്പന ചെയ്ത് തുടങ്ങിയത്. കലാസംവിധായകനായി നിറഞ്ഞുനില്‍ക്കുന്ന കാലത്താണ് അമേരിക്കയിലേക്ക് എത്തുന്നത്. വിവിധ രാജ്യങ്ങളിലായി എഴുപത്തഞ്ചിലധികം പള്ളികളില്‍ അദ്ദേഹം രൂപകല്പന അള്‍ത്താരകളുണ്ട്.

Courtesy : Mathrubhumi



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകലാസംവിധാനം
19691
19721
19735
19742