View in English | Login »

Malayalam Movies and Songs

നെടുമുടി വേണു

യഥാര്‍ത്ഥ പേര്കേശവൻ വേണുഗോപാൽ
ജനനം1948 മെയ് 22
മരണം2021 ഒക്റ്റോബര്‍ 11
സ്വദേശംനെടുമുടി-ആലപ്പുഴ
പ്രവര്‍ത്തനമേഖലഅഭിനയം (548), ആലാപനം (15 സിനിമകളിലെ 22 പാട്ടുകള്‍), കഥ (10), സംഭാഷണം (6), തിരക്കഥ (6), ഗാനരചന (3 സിനിമകളിലെ 5 പാട്ടുകള്‍), സംഗീതം (3 സിനിമകളിലെ 5 പാട്ടുകള്‍), സംവിധാനം (1)
ആദ്യ ചിത്രംതമ്പ് (1978)

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ പി.കെ കേശവൻപിള്ളയുടെയും കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി 1948 മെയ് 22ന് ജനിച്ചു.നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിലെത്തിയത്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രത്തിലെ വേഷം, കാരണവർ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയവൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമാണ്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആലപ്പുഴ എസ്.ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയുമെഴുതിയിട്ടുമുണ്ട്. 1990 ലെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ഹിസ് ഹൈനസ് അബ്‌ദുള്ള എന്ന ചിതത്തിലെ അഭിനയത്തിന് ലഭിച്ചു. 2003 ല്‍ മാര്‍ഗം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ്‌ ജൂറി യുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം [1987], മാർഗം [2003] എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചു.2021ഒക്ടോബർ 11 ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വച്ച് കരൾ രോഗ ചികിത്സയിൽ ഇരിക്കുമ്പോൾ അന്തരിച്ചു. കോവിഡാനന്തര ചികിത്സയിൽ ആയിരുന്നു

reference: wikipedia



തയ്യാറാക്കിയത് : വിജയകുമാര്‍ പി പി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനംകഥസംഭാഷണംതിരക്കഥഗാനരചനസംഗീതംസംവിധാനം
ലഭ്യമല്ല1 - - - - - - - - - -
19782 - - - - - - - - - -
19792 - - - - - - - - - -
19804 - - - 11 - - - - -
1981131 - - - - - - - - -
1982215 - - - - - - - - -
1983202 - 1 - - - - - - -
198419 - - - - - - - - - -
1985211 - 1 - - - - - - -
1986283 - 11133 - - -
1987235 - 2 - - 11 - - -
198820 - - - - - - - - - -
1989152 - 111 - - - - 1
199012 - - - - - - - - - -
199115 - - - - - - - - - -
199215 - - 1 - - - - - - -
199316 - - 2 - - - - - - -
199411 - - - - - - - - - -
199510 - - - - - - - - - -
19967 - - - - - - - - - -
199716 - - - - - - - - - -
199810 - - - - - - - - - -
199912 - - 111 - - - - -
20009 - - - - - - - - - -
200110 - - - - - - - - - -
20028 - - - - - - - - - -
20039 - - - - - - - - - -
20049 - - - - - - - - - -
20056 - - - - - - - - - -
20067 - - - - - - - - - -
200710 - - - 11 - - - - -
20087 - - - - - - - - - -
2009181 - - - - - - - - -
201016 - - - - - - - - - -
201117 - - - - - - - - - -
201219 - - - - - - - - - -
201317 - - - - - - - - - -
201413 - - - - - - - - - -
201511 - - - 11 - - - - -
2016101 - - - - - - - - -
20177 - - - - - - - - - -
201810 - - - - - - - - - -
2019101 - - - - 11 - - -
20201 - - - - - - - - - -
20212 - - - - - - - - - -
20224 - - - - - - - - - -
20235 - - - - - - - - - -