മണികണ്ഠന്‍ പട്ടാമ്പി
ജനനം | 1969 ജനുവരി 15 |
സ്വദേശം | ചുണ്ടംപറ്റ, പട്ടാമ്പി |
പ്രവര്‍ത്തനമേഖല | അഭിനയം (68), സംഭാഷണം (2), തിരക്കഥ (2), കഥ (2) |
ആദ്യ ചിത്രം | മണ് കോലങ്ങള്‍ (2000) |
പ്രഭാപുരം വെള്ളാഞ്ചേരി രാമകൃഷ്ണന്റേയും ജാനകിയുടേയും മകന്‍ ആയി ജനിച്ച മണികണ്ഠന്‍ പട്ടാമ്പി തൃശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനു ശേഷം നാടക-സിനിമാ അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. "മൺകോലങ്ങൾ" ആണ് ആദ്യ സിനിമ. സിനിമ റിലീസായില്ലെങ്കിലും അതിലെ മുഖ്യ വേഷം ആ വർഷത്തെ സംസ്ഥാന അവാർഡ് നിർണ്ണയത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2011ൽ മഴവിൽ മനോരമ ചാനലിൽ സംപ്രേക്ഷണം ആരംഭിച്ച "മറിമായം" എന്ന ആക്ഷേപ ഹാസ്യ സീരിയലിലെ സത്യശീലൻ എന്ന കഥാപാത്രവും സീരിയലും ഏറെ ശ്രദ്ധിക്കപ്പെട്ടു. മറിമായത്തിലെ പ്രകടനത്തിനു മികച്ച കൊമേഡിയനുള്ള അവാർഡും മണികണ്ഠനു ലഭിച്ചു.
തയ്യാറാക്കിയത് : സുനീഷ് മേനോന്‍
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | അഭിനയം | സംഭാഷണം | തിരക്കഥ | കഥ |
---|---|---|---|---|
2000 | 1 | - | - | 1 |
2002 | 1 | - | - | - |
2003 | 4 | - | - | - |
2004 | 1 | - | - | - |
2005 | 1 | - | - | - |
2006 | 2 | - | - | - |
2007 | 6 | - | - | - |
2008 | 2 | - | - | - |
2009 | 6 | - | - | - |
2010 | 3 | - | - | - |
2011 | 5 | - | - | - |
2012 | 7 | - | - | - |
2013 | 6 | 1 | 1 | - |
2014 | 1 | 1 | 1 | 1 |
2015 | 4 | - | - | - |
2016 | 1 | - | - | - |
2017 | 3 | - | - | - |
2018 | 2 | - | - | - |
2019 | 3 | - | - | - |
2020 | 1 | - | - | - |
2021 | 2 | - | - | - |
2022 | 5 | - | - | - |
2023 | 1 | - | - | - |