View in English | Login »

Malayalam Movies and Songs

വേണു നാഗവള്ളി

യഥാര്‍ത്ഥ പേര്വേണുഗോപാല്‍
ജനനം1949 ഏപ്രില്‍ 16
മരണം2010 സെപ്റ്റമ്പര്‍ 09
സ്വദേശംരാമങ്കരി, ചങ്ങനാശ്ശേരി
പ്രവര്‍ത്തനമേഖലഅഭിനയം (77), സംഭാഷണം (17), തിരക്കഥ (17), സംവിധാനം (12), കഥ (10), ആലാപനം (5 സിനിമകളിലെ 7 പാട്ടുകള്‍), ഗാനരചന (1 സിനിമകളിലെ 1 പാട്ടുകള്‍)
ആദ്യ ചിത്രംഉൾക്കടൽ (1979)
അവസാന ചിത്രംകോളേജ് ഡേയ്സ് (2010)
പിതാവ്നാഗവള്ളി ആര്‍ എസ് കുറുപ്പ്

ഡബ്ബിംഗ് - 5 കഥാപാത്രങ്ങള്‍



പ്രസിദ്ധ സാഹിത്യകാരനായ നാഗവള്ളി ആർ എസ് കുറുപ്പിന്റേയും ശ്രീമതി രാജമ്മയുടെയും മകനായി അടൂരിൽ ജനിച്ചു. അൻപതോളം സിനിമയിൽ അഭിനയിക്കുകയും, സുഖമോ ദേവി, സർവകലാശാല, അയിത്തം, സ്വാഗതം, ലാൽ സലാം, ഏയ് ആട്ടോ, കിഴക്കുണരും പക്ഷി, കളിപ്പാട്ടം, ആയിരപ്പറ, അഗ്നിദേവൻ, രക്തസാക്ഷികൾ സിന്ദാബാദ്, ഭാര്യസ്വന്തം സുഹൃത്ത്, മുതലായ സിനിമകളുടെ സംവിധാനം നിർവഹിക്കുകയും ചെയ്തു. പ്രിയദർശന്റെ സൂപ്പർഹിറ്റായ കിലുക്കത്തിന്റെ കഥാരചന വേണു ആയിരുന്നു എന്നതു പലർക്കും അറിഞ്ഞുകൂടാത്ത ഒരു സത്യം ആണു്. വേണുവിന്റെ പലസിനിമകളിലും, മോഹൻലാൽ, ഉർവ്വശി, മണിയൻപിള്ള രാജു ഇവർ സ്ഥിരക്കാർ ആയിരുന്നു. ആയിരപ്പറയിൽ മമ്മൂട്ടിയും. പിൽക്കാലത്ത് ജയറാമിന്റെ ഭാര്യയായ പാർവ്വതിയെ സിനിമാലോകത്തിലേക്കു കൊണ്ടുവന്നതും വേണു ആയിരുന്നു എന്നതും സ്മരണാർഹമാണ്. പലസിനിമകളിലും ഡബ്ബിംഗ് ആർട്ടിസ്റ്റ് ആയിട്ടും വേണു പ്രവർത്തിച്ചിട്ടുണ്ട്. സുഖമോദേവി, കിഴക്കുണരും പക്ഷി തുടങ്ങിയ സിനിമകളിൽ ശങ്കറിനും, സ്വാതി തിരുനാളിൽ സ്വാതിരുനാൾ ആയി അഭിനയിച്ച ആനന്ദ്നാഗിനും, ചോറ്റാനിക്കര അമ്മയിൽ ശ്രീശങ്കരാചാര്യരായി അഭിനയിച്ച നടനും വേണുവാണു സ്വരം കൊടുത്തിരുന്നത്. ‘പെരുവണ്ണാപുരത്തെ വിശേഷങ്ങൾ’ എന്ന സിനിമയുടെ തുടക്കത്തിൽ അതിലെ ഗ്രാമത്തിനെ പറ്റിയുള്ള അവതരണം ചെയ്തതും വേണു ആയിരുന്നു. ആകാശവാണിയിലെ അനൌൺസർ ആയി തുടങ്ങിയ ഔദ്യോഗികജീവിതം ഒരു പിന്നണിഗായകനായും, നടനായും, സംവിധായകനായും ഒക്കെ തുടർന്നു.

എന്തു കൊണ്ടാണെന്നറിയില്ല, പലസിനിമകളിലും, സമൂഹത്തിനുസ്വീകരിക്കാൻ വിസമ്മതമുള്ള ജോടികളെയാണു വേണു ചിത്രീകരിച്ചിരുന്നത്. ഉദാഹരണത്തിനു ഏയ് ആട്ടൊയിലെ ആട്ടോ ഡ്രൈവർ സുധിയും (മോഹൻലാൽ), പണക്കാരിയായ മീനുക്കുട്ടിയും (രേഖ). മുട്ടത്തുവർക്കിയുടെ നോവലുകളിൽ കണ്ടിട്ടുള്ള പണക്കാരനായ കാമുകനും പാവപ്പെട്ട കാമുകിയും (അല്ലെങ്കിൽ മറിച്ച്) വേണുവിന്റെ സിനിമകളിലും കാണാമായിരുന്നു.

ശാലിനി എന്റെ കൂട്ടുകാരി, മീനമാസത്തിലെ സൂര്യൻ, പക്ഷെ, അണിയാത്ത വളകൾ, ചില്ല് ഒക്കെ വേണുഅഭിനയിച്ച നല്ല സിനിമകൾ ആയിരുന്നു. അടുത്തകാലത്ത് (2009) അഭിനയിച്ച ഭാഗ്യദേവതയിൽ മാരകമായ രോഗം കാർന്നു തിന്നാൻ തുടങ്ങിയിരുന്ന, ഒരു വേണുവിനെയാണു പ്രേക്ഷകർ കണ്ടത്. വേണു 2009-ൽ സംവിധാനം ചെയ്ത ‘ഭാര്യ സ്വന്തം സുഹൃത്ത്‘ ഭേദപ്പെട്ട ഒരു സിനിമയായിരുന്നെങ്കിലും, സാമ്പത്തികമായി വിജയിച്ചില്ല എന്നു വേണം പറയാൻ.

വേണു ഒരു നല്ല പാട്ടുകാരനുംകൂടെ ആയിരുന്നു. വേണു അർഹിക്കുന്ന ബഹുമതിയോ അംഗീകാരമോ പക്ഷെ വേണുവിനു കിട്ടിയിട്ടില്ല എന്നതു വേദനാജനകമായ ഒരു കാര്യം ആണു്. ഭാര്യ മീരയും, മകൻ വിവേകും തിരുവനന്തപുരത്തു താമസിക്കുന്നു.

കടപ്പാട് - വേണുവിന്റെ സഹോദരി ലളിതാംബിക,
കസിന്‍ രേണുകാശ്രീകുമാർ



തയ്യാറാക്കിയത് : ലത നായര്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംസംഭാഷണംതിരക്കഥസംവിധാനംകഥആലാപനംഗാനരചന
1976 - - - - - 1 - - -
1978 - 11 - 1 - - - -
19791 - - - - - - - -
19804 - - - - - - - -
19818 - - - - - - - -
19828 - - - - 1 - - -
198311 - - - - 2 - - 1
198410 - - - - 2 - - -
1985833 - 21 - - -
198641111 - - - -
19872111 - - - - -
198811111 - - - -
198912212 - - - -
1990 - 112 - - - - -
1991 - 221 - - - - -
1992 - 11 - - - - - -
1993 - 2221 - - - -
19943 - - - - - - - -
199511111 - - - -
19971 - - - - - - - -
19981111 - - - - -
19991 - - - - - - - -
20043 - - - - - - - -
20052 - - - - - - - -
20063 - - - - - - - -
20071 - - - - - - - -
20091 - - 11 - - - -
20101 - - - - - - - -
20131 - - - - - - - -