Manassil ...
Movie | Aadyathe Kanmani (1995) |
Movie Director | Rajasenan |
Lyrics | IS Kundoor |
Music | SP Venkitesh |
Singers | KS Chithra, Biju Narayanan |
Lyrics
Lyrics submitted by: Sreedevi Pillai manassil kulirukorum ilam kathiril kathiruthedum pulakamanikalolum manam thaliril thaliruthedum niram vaari vithari nilaavaayi neele idam thediyalayu kinaavayi doore mizhiyina thazhukiyoranimalar mriduswaram itho poonthenmozhi? thaaraattin kanivum niramaangalya thikavum irukaraloru sukha navarasa surabhila gaadha neeraattin thelivum muzhu laavanyathikavum kathiridumoru mridu tharalitha sruthilayamaakan pranayakaavya sudha hridayamaapiniyil thedum mani naadam nizhalupaakiyathil udayagopuravum kaanum kani kaanum alakadal ilakidum asulabha nirupama dinam kaathorunjan then koottil nirayum madhuraahnathin kaniyaay upavana nirayile alikalilunarumee raagam maanthoppil viriyum kani maampoovin kulayum kasavani njoriyumorizhakalil anupadamaadaan kanaka kaalthalakal aniyuvaaniyum daaham athimoham pranava vaahinithan kanavilinnu kulir choodi kathiraadi tharivalayaniyumorabhinava ninavithu nukarnnaake rithuvaay | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മനസ്സില്‍ കുളിരുകോരും ഇളം കതിരില്‍ കതിരുതേടും പുളകമണികളോലും മനം തളിരില്‍ തളിരുതേടും നിറം വാരിവിതറി നിലാവായി നീളെ ഇടം തേടിയലയു കിനാവായി ദൂരെ മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം ഇതോ പൂന്തേന്മൊഴി? താരാട്ടിന്‍ കനിവും നിറമാംഗല്യത്തികവും ഇരുകരളൊരുസുഖ നവരസ സുരഭില ഗാഥാ നീരാട്ടിന്‍ തെളിവും മുഴുലാവണ്യത്തികവും കതിരിടുമൊരു മൃദു തരളിത ശ്രുതിലയമാകാന്‍ പ്രണയകാവ്യസുധ ഹൃദയമാപിനിയില്‍ തേടും മണിനാദം നിഴലുപാകിയതില്‍ ഉദയഗോപുരവും കാണും കണികാണും അലകടലിളകിടുമസുലഭനിരുപമ ദിനം കാതോര്‍ത്തുഞാന്‍ തേന്‍ കൂട്ടില്‍ നിറയും മധുരാഹ്നത്തിന്‍ കനിവായ് ഉപവനനിരയിലെ അളികളിലുണരുമീ രാഗം മാന്തോപ്പില്‍ വിരിയും കണിമാമ്പൂവിന്‍ കുലയും കസവണിഞൊറിയുമൊരിഴകളില്‍ അനുപദമാടാന്‍ കനകകാല്‍ത്തളകള്‍ അണിയുവാനിനിയും ദാഹം അതിമോഹം പ്രണയവാഹിനിതന്‍ കനവിലിന്നുകുളിര്‍ ചൂടി കതിരാടി തരിവളയണിയുമൊരഭിനവ നിനവിതു നുകര്‍ന്നാകെ ഋതുവായ് |
Other Songs in this movie
- Madhuvidhuraavukale
- Singer : KJ Yesudas, KS Chithra | Lyrics : S Ramesan Nair | Music : SP Venkitesh
- Aadyathe kanmani [Resung from Bhagyajathakam]
- Singer : Rajasenan, Sindhu Devi | Lyrics : P Bhaskaran | Music : MS Baburaj
- Akale akale [Resung from Midumidukki]
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Chakkaramuthe
- Singer : P Jayachandran, Biju Narayanan | Lyrics : S Ramesan Nair | Music : SP Venkitesh