View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേ പുതുമഴ തുടങ്ങിയ ...

ചിത്രംവാറണ്ട് (1995)
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ഹേ ... പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
ഏതോ ഗന്ധർവ്വൻ പാടി
ആ ഗാനം ഞാനേറ്റുപാടി
ഏതോ ഗന്ധർവ്വൻ പാടി
ആ ഗാനം ഞാനേറ്റുപാടി
ഹേ ... പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം

അങ്കണത്തൈകളും കാറ്റും
ആലിംഗനം ചെയ്യും നേരം
എൻ കിളിവാതിലനങ്ങി
കിങ്ങിണിക്കൊളുത്തു കിണുങ്ങി
തൂവാനത്തുള്ളികളോടെൻ
പൂവാതിൽ തോറ്റുപിണങ്ങി

ഹേ ... പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
ഏതോ ഗന്ധർവ്വൻ പാടി
ആ ഗാനം ഞാനേറ്റുപാടി
ഏതോ ഗന്ധർവ്വൻ പാടി
ആ ഗാനം ഞാനേറ്റുപാടി
ഹേ ... പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം

ഗന്ധർവ്വഗാനവും കുളിരും
ഒരുമയോടെൻ മുന്നിലൊഴുകി
എൻ രാഗം തെറ്റെന്നു ചൊല്ലി
തൻരാഗം എന്നുള്ളിൽ തൂവി
മണ്ണിന്റെ വാസന ചാർത്തി
വന്നവൻ മഴപോൽ മടങ്ങി

ഹേ ... പുതുമഴ തുടങ്ങിയ കാലം
മെയ്യിൽ കുളിർമലർ പൂത്ത നിശീഥം
ഹേ... ലല്ലല്ലലല്ലലല്ല ലാല
ഹേ ...ലല്ലല്ലലല്ലലല്ല ലാലേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വിണ്ണണി പന്തല്‍ മേലെ
ആലാപനം : ഉണ്ണി മേനോന്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ജെറി അമല്‍ദേവ്‌