View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കടലിന്നഗാധമാം നീലിമയിൽ ...

ചിത്രംസുകൃതം (1994)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

kadalinnagaadhamaam neelimayil
kathir chinnum muthu pole
pavizham pole
kamani nin hridayathinnaazhathilaaraarum
ariyaathe kaathu vachethethu raagam
arumayaam anuraaga padmaraagam
kathir chinnum muthu pole
pavizham pole
(kadalin)

nin nerkkezhumen nigoodamaam raagathin
chemmani maanikkyam
ente manassinnagaadhahridathilund-
innatheduthukolka
(kadalin)

narthanamaaduvaan mohamaanenkilee
hrithadam vediyaakkoo
ennantharanga nikunjathiletho
gandharvan paadaan vannu
(kadalin)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

കടലിന്നഗാധമാം നീലിമയില്‍
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
കമനി നിന്‍ ഹൃദയത്തിന്നാഴത്തിലാരാരും
അറിയാതെ കാത്തുവച്ചതേതു രാഗം
അരുമയാം അനുരാഗപത്മരാഗം
കതിര്‍ ചിന്നും മുത്തുപോലെ
പവിഴംപോലെ...
(കടലിന്‍...)

നിന്‍ നേര്‍ക്കെഴുമെന്‍ നിഗൂഢമാം രാഗത്തിന്‍
ചെമ്മണി മാണിക്യം...
എന്റെ മനസ്സിന്നഗാധഹ്രദത്തിലു-
ണ്ടിന്നതെടുത്തുകൊള്‍ക...
(കടലിന്‍...)

നര്‍ത്തനമാടുവാന്‍ മോഹമാണെങ്കിലീ‍
ഹൃത്തടം വേദിയാക്കൂ...
എന്നന്തരംഗനികുഞ്ജത്തിലേതോ
ഗന്ധര്‍വര്‍ പാടാന്‍ വന്നൂ...
(കടലിന്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സഹസ്ര
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി
ബന്ധങ്ങളേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി
പോരൂ [എന്നൊടൊത്തുണരുന്ന പുലരികളേ]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ബോംബെ രവി