View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആൾക്കൂട്ടത്തിൽ തനിയെ ...

ചിത്രംസാരാംശം (1994)
ചലച്ചിത്ര സംവിധാനംജോൺ ശങ്കരമംഗലം
ഗാനരചനപി ഭാസ്കരൻ
സംഗീതംജെറി അമല്‍ദേവ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Um...
Aalkkoottathil thaniye njaanannum ennum thaniye (2)
thaniye njaan thaniye thaniye
Aalkkoottathil thaniye njaanannum ennum thaniye (2)


Theeram thallum nagarajeevitha thiramaalakale njaan
ozhukunnu thaniye njaan
ponthiyum thaanumozhukeedunnu pongu thadi pole njaan
ponguthadi pole njaan
(aalkkoottathil...)

Mukkupandangaladimudi chaarthiya
Mukkupandangaladimudi chaarthiya
mugdha veshyakaleppole
neele vannu vilakkukal thookkiya
maalika mukhangal chirikkunnu
maalika mukhangal chirikkunnu
(Aalkkoottathil...)

Madhuvidhuraavin valakilukkam
Madhuvidhuraavin valakilukkam
manimedayithinmukalil
aadipaapathinaavarthanathinnaadaaya vilpana theruvil
aa..aa.
(aalkkoottathil..)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

ഉം...

ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ
തനിയേ ഞാന്‍ തനിയേ തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ

തീരം തല്ലും നഗരജീവിത തിരമാലകളേ ഞാന്‍
ഒഴുകുന്നു തനിയേ ഞാന്‍
(തീരം തല്ലും)
പൊന്തിയും താണുമൊഴുകീടുന്നു പൊങ്ങുതടിപോലെ ഞാന്‍
പൊങ്ങുതടിപോലെ ഞാന്‍

ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ

മുക്കുപണ്ടങ്ങളടിമുടി ചാര്‍ത്തിയ
മുക്കുപണ്ടങ്ങളടിമുടി ചാര്‍ത്തിയ മുഗ്ധവേശ്യകളേപ്പോലേ (2)
നീളേ വന്നു വിളക്കുകള്‍ തൂക്കിയ മാളിക മുഖങ്ങള്‍ ചിരിക്കുന്നു
മാളിക മുഖങ്ങള്‍ ചിരിക്കുന്നു

ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും എന്നും തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ

മധുവിധുരാവിന്‍ വളകിലുക്കം
മധുവിധുരാവിന്‍ വളകിലുക്കം മണിമേടയിതിന്മുകളില്‍
ആദിപാപത്തിന്നാവര്‍ത്തനത്തിന്നാദായവില്‍പ്പന തെരുവില്‍ (2)
ആ..

ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ (2)
തനിയേ ഞാന്‍ തനിയേ തനിയേ
ആള്‍ക്കുട്ടത്തില്‍ തനിയേ ഞാനന്നും ഇന്നും തനിയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പണ്ടത്തെ പാവാട
ആലാപനം : മിന്‍മിനി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
കല്ലും മലയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ജെറി അമല്‍ദേവ്‌
തപ്പു തപ്പു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : കെ വി ശങ്കരനാരായണന്‍   |   സംഗീതം : ജെറി അമല്‍ദേവ്‌
ജില്ലു ജില്ലു കുളിരണി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : പുതിയങ്കം മുരളി   |   സംഗീതം : ജെറി അമല്‍ദേവ്‌