View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താരം തൂകും ...

ചിത്രംസന്താനഗോപാലം (1994)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനവി മധുസൂദനന്‍ നായര്‍
സംഗീതംജോണ്‍സണ്‍
ആലാപനംപി ജയചന്ദ്രൻ, സുജാത മോഹന്‍, കോറസ്‌
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Lyrics submitted by: Sreedevi Pillai

thaaram thoovum thenum thedi
paarippovalle meghame
thaazhekkaattil thaazhampoovin
thankathenunde mohame
vanamayilaadumazhakil ee
swaragandharva sabhayil
raagamaay vannaal safalam laavanyam

thaazhvarayil kaalidaasamegham pole neeyum
thaanirangivannaal vrindagaanamaay
rithuvaarum poothupaadum maarakaakali
athiloru dhwanirasamaayi njanunarum njanunarum

raavukalil shaajahaante moham pole neeyum
maadhavee lathaagriham pookumenkilo?
navanaakapponkudathil chandrachandanam
athiloru layasukhamaayi njanozhukum njanozhukum
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

താരംതൂവും തേനും തേടിപ്പാറിപ്പോവല്ലേ മേഘമേ
താഴെക്കാട്ടില്‍ താഴമ്പൂവിന്‍ തങ്കത്തേനുണ്ടേ മോഹമേ
വനമയിലാടുമഴകില്‍ ഈ സ്വരഗന്ധര്‍വ സഭയില്‍
രാഗമായ്‌വന്നാല്‍ സഫലം ലാവണ്യം

താഴ്വരയില്‍ കാളിദാസമേഘം പോലെ നീയും
താണിറങ്ങിവന്നാല്‍ വൃന്ദഗാനമായ്
ഋതുവാറും പൂത്തുപാടും മാരകാകളി
അതിലൊരു ധ്വനിരസമായി ഞാനുണരും ഞാനുണരും

രാവുകളില്‍ ഷാജഹാന്റെ മോഹം പോലെ നീയും
മാധവീലതാഗൃഹം പൂകുമെങ്കിലോ?
നവനാകപ്പൊന്‍‌കുടത്തില്‍ ചന്ദ്രചന്ദനം
അതിലൊരു ലയസുഖമായി ഞാനൊഴുകും ഞാനൊഴുകും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രദോഷ കുങ്കുമം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍
തിങ്കൾ തുടുക്കുമ്പോഴെന്റെ മുഖം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വി മധുസൂദനന്‍ നായര്‍   |   സംഗീതം : ജോണ്‍സണ്‍