പ്രകൃതി യൗവന ...
ചിത്രം | രാജസഭ (1994) |
ചലച്ചിത്ര സംവിധാനം | രാജ് ഗണേഷ് |
ഗാനരചന | പി കെ ഗോപി |
സംഗീതം | ദേവദാസ് |
ആലാപനം | സുജാത മോഹന്‍, കാഞ്ഞങ്ങാട് രാമചന്ദ്രന്, പ്രദീപ് സോമസുന്ദരം |
വരികള്‍
Lyrics submitted by: Jija Subramanian Prakruthi youvanapushpangalil ozhukum parimala kasthoori anubhavasundara saayanthanam anubhoothikalude aalimganam sukhadam nirakudamamruthu thulumpi nukaroo nishayude shalabhangale (prakruthi..) Ethu nikunjam thedi varunnu pedamaane nee aarudeyampettodi varunnu aardramanoharee nee kadali vaniyil priya maniyarayil abhayam theduka nee aruthe aruthe aasrama vaniyile ilamaaninaye sharameyyaruthe (prakruthi..) Snehamarandam thedi nadakkum paavam painkili nee aarude valayil veenu pidanju raagamaraalika nee eritheekkanalil chirakeriyumpol evide olikkumno nee kaamale oh lot of love asulabha nirvruthi nukarnnu parannu pom priyare priyare (prakruthi..) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പ്രകൃതി യൗവനപുഷ്പങ്ങളിൽ ഒഴുകും പരിമള കസ്തൂരി അനുഭവസുന്ദര സായന്തനം അനുഭൂതികളുടെ ആലിംഗനം സുഖദം നിറകുടമമൃതു തുളുമ്പി നുകരൂ നിശയുടെ ശലഭങ്ങളേ (2) (പ്രകൃതി..) ഏതു നികുഞ്ജം തേടിവരുന്നു പേടമാനേ നീ ആരുടെയമ്പേറ്റോടി വരുന്നു ആർദ്രമനോഹരീ നീ കദളിവനിയിൽ പ്രിയമണിയറയിൽ അഭയം തേടുക നീ അരുതേ അരുതേ ആശ്രമവനിയിലെ ഇളമാനിണയെ ശരമെയ്യരുതേ (പ്രകൃതി..) സ്നേഹമരന്ദം തേടി നടക്കും പാവം പൈങ്കിളി നീ ആരുടെ വലയിൽ വീണു പിടഞ്ഞു രാഗമരാളിക നീ എരിതീക്കനലിൽ ചിറകെരിയുമ്പോൾ എവിടെ ഒളിക്കുമോ നീ കാമലേ ഓ ലോട്ട് ഒഫ് ലൗവ് അസുലഭ നിർവൃതി നുകർന്നു പറന്നു പോം പ്രിയരേ പ്രിയരേ (പ്രകൃതി..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നഗരമേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : പി കെ ഗോപി | സംഗീതം : ദേവദാസ്
- അഴകൻ കുന്നിറങ്ങി
- ആലാപനം : കെ എസ് ചിത്ര, സുജാത മോഹന്‍ | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന് നായര്‍
- പ്രേമയമുനാ പുളിനം
- ആലാപനം : കെ എസ് ചിത്ര, എം ജി ശ്രീകുമാർ | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന് നായര്‍
- എന്നോടിച്ചതി
- ആലാപനം : ഉണ്ണി മേനോന് | രചന : ബിച്ചു തിരുമല | സംഗീതം : കെ സനന് നായര്‍