View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നോടിച്ചതി ...

ചിത്രംരാജസഭ (1994)
ചലച്ചിത്ര സംവിധാനംരാജ് ഗണേഷ്
ഗാനരചനബിച്ചു തിരുമല
സംഗീതംകെ സനന്‍ നായര്‍
ആലാപനംഉണ്ണി മേനോന്‍

വരികള്‍

Lyrics submitted by: Jija Subramanian

Ennodichathi cheyyan ninnodithaaru cholli
ennomal thankakkuruvee
koodaaya koodum ketti koottil poomancham ketti
ninne njan maadi viliche
naazhithenum neyyum paalum nin vaakkil ninnoorunnundo
kopam thullum theyyakkolam nin nokkil ninnaadunnundo
unmaadakkannum veeshi chummaathe choolam kuthi engotta manjakkiliye
he koodaaya koodum ketti koottil poomancham ketti
ninne njan maadi viliche

Karunyam thaaneyirunnal thalirvaadi povukille (2)
aadya muthamaniyumpozhe then mukulam poovaakoo
enne nee prema nandanathil kondu pokunna naalennaanu
adee (ennodee chathi..)

Paalkkinnam kondu nadannaal paazhaayi povukille
aattu nottu kazhiyunnone kaineettam nalkaavoo
enne nee swargga mandapathil kondu pokunna naalennanu
adee (Ennodee chathi..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

എന്നോടിച്ചതി ചെയ്യാൻ നിന്നോടിതാരു ചൊല്ലി
എന്നോമൽ തങ്കകുരുവീ
കൂടായകൂടും കെട്ടി കൂട്ടിൽ പൂമഞ്ചം കെട്ടി
നിന്നെ ഞാൻ മാടി വിളിച്ചേ
നാഴിത്തേനും നെയ്യും പാലും നിൻ വാക്കിൽ നിന്നൂറുന്നുണ്ടോ
കോപം തുള്ളും തെയ്യക്കോലം നിൻ നോക്കിൽ നിന്നാടുന്നുണ്ടോ
ഉന്മാദക്കണ്ണും വീശി ചുമ്മാതെ ചൂളം കുത്തി എങ്ങോട്ടാ മഞ്ഞക്കിളിയേ
ഹേ കൂടായ കൂടും കെട്ടി കൂട്ടിൽ പൂമഞ്ചം കെട്ടി
നിന്നെ ഞാൻ മാടിവിളിച്ചേ

കാരുണ്യം താനെയിരുന്നാൽ തളിർവാടി പോവുകില്ലേ (2)
ആദ്യമുത്തമണിയുമ്പോഴേ തേൻമുകുളം പൂവാകൂ
എന്നെ നീ പ്രേമ നന്ദനത്തിൽ കൊണ്ടു പോകുന്ന നാളെന്നാണ്
അടീ (എന്നോടീച്ചതി....)

പാൽക്കിണ്ണം കൊണ്ടു നടന്നാൽ പാഴായി പോവുകില്ലേ
ആറ്റുനോറ്റു കഴിയുന്നോനെ കൈനീട്ടം നൽകാവൂ
എന്നെ നീ സ്വർഗ്ഗമണ്ഡപത്തിൽ കൊണ്ടു പോകുന്ന നാളെന്നാണ്
അടീ (എന്നോടീച്ചതി....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നഗരമേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ദേവദാസ്
അഴകൻ കുന്നിറങ്ങി
ആലാപനം : കെ എസ്‌ ചിത്ര, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍
പ്രേമയമുനാ പുളിനം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ സനന്‍ നായര്‍
പ്രകൃതി യൗവന
ആലാപനം : സുജാത മോഹന്‍, കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍, പ്രദീപ്‌ സോമസുന്ദരം   |   രചന : പി കെ ഗോപി   |   സംഗീതം : ദേവദാസ്