View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെണ്ണിലാവോ ...

ചിത്രംപിന്‍ഗാമി (1994)
ചലച്ചിത്ര സംവിധാനംസത്യന്‍ അന്തിക്കാട്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: HEMA C

വരികള്‍

Lyrics submitted by: Indu Ramesh

Maanathe chirakulla karinkuzhali
mazha mani pozhinjente puzha niranju
kunnimani muthu veenu kara kavinju
kathirani niranjente kalamorungi
poo kondu thirumuttam moodi ninnu
thiru muttathoru kili patham paranju...

ngm... ngm...

Vennilaavo chandanamo
kannanunni ninnazhakil
kanavilenthe paal mazhayo
kanniraavo kaarmukilo
neela vaarmudiyil mayilpeeliyo poovo
mozhiyo.. kinnaarathirakalo
chiriyo.. mizhiyilozhukiya novu maanjatho...
vennilaavo chandanamo
kannanunni ninnazhakil...

kunjurangaan paattu moolum
thennaalayen kunju moham
sneharaagamennil paalaazhiyaay thulumpi
kunjunarnnaal punchirikkum
pulariyaayen sooryajanmam
ente nenchiloorum aanandamaay vasantham
ninte chaaruthayo ozhukum mohalayamaay
kaliveenayevide thaalamevide ente ponnunnee
ithu ninte saamraajyam...
(vennilaavo... )

kandu nilkke pinnil ninnum
kanaka thaaram munnil vannu
ethu raajakalayil njaanammayaay niranju
ennumennum kaathu nilkke
kai valarnno mey valarnno
ethapoorva bhaavam nin kouthukangalaayi
kaalchilankakale mozhiyoo jeeva naalam
kaliveedorungi poovarampil manju maayaaraay
iniyaanu pookkaalam...
(vennilaavo... )
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

മാനത്തെ ചിറകുള്ള കരിങ്കുഴലി
മഴമണി പൊഴിഞ്ഞെന്റെ പുഴ നിറഞ്ഞു
കുന്നിമണി മുത്ത്‌ വീണു കരകവിഞ്ഞു
കതിരണി നിറഞ്ഞെന്റെ കളമൊരുങ്ങി
പൂ കൊണ്ടു തിരുമുറ്റം മൂടിനിന്നു
തിരുമുറ്റത്തൊരു കിളി പതം പറഞ്ഞു...

ങ്ങും... ങ്ങും...

വെണ്ണിലാവോ ചന്ദനമോ
കണ്ണനുണ്ണി നിന്നഴകില്‍
കനവിലെന്തേ പാല്‍മഴയോ
കന്നിരാവോ കാര്‍മുകിലോ
നീലവാര്‍മുടിയില്‍ മയിൽപീലിയോ പൂവോ
മൊഴിയോ.. കിന്നാരത്തിരകളോ
ചിരിയോ.. മിഴിയിലൊഴുകിയ നോവ്‌ മാഞ്ഞതോ...
വെണ്ണിലാവോ ചന്ദനമോ
കണ്ണനുണ്ണി നിന്നഴകില്‍...

കുഞ്ഞുറങ്ങാന്‍ പാട്ട് മൂളും
തെന്നലായെന്‍ കുഞ്ഞുമോഹം
സ്നേഹരാഗമെന്നില്‍ പാലാഴിയായ് തുളുമ്പി
കുഞ്ഞുണര്‍ന്നാല്‍ പുഞ്ചിരിക്കും
പുലരിയായെന്‍ സൂര്യജന്മം
എന്റെ നെഞ്ചിലൂറും ആനന്ദമായ്‌ വസന്തം
നിന്റെ ചാരുതയോ ഒഴുകും മോഹലയമായ്‌
കളിവീണയെവിടെ താളമെവിടെ എന്റെ പൊന്നുണ്ണീ
ഇത് നിന്റെ സാമ്രാജ്യം...
(വെണ്ണിലാവോ... )

കണ്ടു നില്‍ക്കേ പിന്നില്‍ നിന്നും
കനകതാരം മുന്നില്‍ വന്നു
എതു രാജകലയില്‍ ഞാനമ്മയായ് നിറഞ്ഞു
എന്നുമെന്നും കാത്തുനില്‍ക്കേ
കൈ വളര്‍ന്നോ മെയ് വളര്‍ന്നോ
ഏതപൂര്‍വ്വ ഭാവം നിന്‍ കൌതുകങ്ങളായി
കാല്‍ച്ചിലങ്കകളേ മൊഴിയൂ ജീവനാളം
കളിവീടോരുങ്ങി പൂവരമ്പിൽ മഞ്ഞു മായാറായ്‌
ഇനിയാണ് പൂക്കാലം...
(വെണ്ണിലാവോ... )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെമ്മാടിക്കാറ്റേ നിന്നാട്ടേ
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍