View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാല്‍ക്കാരീ പാല്‍ക്കാരീ ...

ചിത്രംകസവുതട്ടം (1967)
ചലച്ചിത്ര സംവിധാനംഎം കുഞ്ചാക്കോ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

paalkkaaree paalkkaaree
kaattilaadine meychu nadakkum
kasavu thattakkaaree kasavu thattakkaaree
(paalkkaaree)

ponmalayil...oho oho
pulmettil...oho oho
poomarathanalil
ponmalayil pulmettil poomarathanalil
njaan ninakku nalloru pachila maadam
paninju nalkum orunaal paninju nalkum
(paalkkaaree)

chuttum puzhavenam
puzhayil meen venam
kadavil vennakkallukal pakiya
kalppada venam (chuttum)
(paalkkaaree)

puzhayarikil...oho oho
thaazhvarayil...oho oho
pachilakkudilil
nee kulichorungi varunnathu kaanaan
enikku moham - karale
enikku moham
(paalkkaaree)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാൽക്കാരീ പാൽക്കാരീ
കാട്ടിലാടിനെ മേയ്ച്ചു നടക്കും
കസവു തട്ടക്കാരീ (2) (പാൽക്കാരീ)

പൊന്മലയിൽ ഒഹൊ ഒഹൊ
പുൽമേട്ടിൽ ഒഹൊ ഒഹൊ
പൂമര തണലിൽ
പൊന്മലയിൽ പുൽമേട്ടിൽ പൂമരത്തണലിൽ... ഞാൻ
നിനക്കു നല്‌ലൊരു പച്ചില മാടം
പണിഞ്ഞു നൽകും ഒരുനാൾ പണിഞ്ഞു നൽകും
(പാൽക്കാരീ)

ചുറ്റും പുഴവേണം
പുഴയിൽ മീൻ വേണം
കടവിൽ വെണ്ണക്കല്ലുകൾ
പാകിയ കൽപട വേണം (ചുറ്റും)
(പാൽക്കാരീ)

പുഴയരികിൽ ഒഹൊ ഒഹൊ
താഴ്‌വരയിൽ ഒഹൊ ഒഹൊ
പച്ചിലക്കുടിലിൽ
നീ കുളിച്ചൊരുങ്ങി വരുന്നതു
കാണാൻ എനിക്കു മോഹം.. കരളേ
എനിക്കു മോഹം
(പാൽക്കാരീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലുവാപ്പുഴയില് മീന്‍ പിടിക്കാന്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മയില്‍പ്പീലിക്കണ്ണു കൊണ്ട്
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പണ്ടു മുഗള്‍ക്കൊട്ടാരത്തില്‍
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
കല്ലുകൊണ്ടോ കരിങ്കല്ലു കൊണ്ടോ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ധൂമരശ്മിതന്‍
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മയില്‍പ്പീലിക്കണ്ണു കൊണ്ട് (ശോകം)
ആലാപനം : പി സുശീല, എ എം രാജ   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാണിക്യ മണിയായ പൂമോളേ [Bit]
ആലാപനം : ബി വസന്ത, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ