View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരു വല്ലം പൊന്നും ...

ചിത്രംമിന്നാരം (1994)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎസ്‌ പി വെങ്കിടേഷ്‌
ആലാപനംഎം ജി ശ്രീകുമാർ, സുജാത മോഹന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 13, 2010
 ഒരു വല്ലം പൊന്നും പൂവും കരിനീല ചാന്തും
കണിക്കാണാക്കുന്നിൽ മിന്നും തിരുകോടി പാവും
പടകാളി പെണ്ണേ നിന്റെ മണിമെയ്യിൽ ചാർത്തീടാം
തുളുനാടൻ ചേലിൽ നിന്നെ വരവേൽക്കാൻ വന്നോളാം (ഒരു വല്ലം...)

ഓരിലത്താളി ഞാൻ തേച്ചു തരാം
നിന്റെ തളിർമേനിയാകെ ഞാൻ ഓമനിക്കാം
ചാലിച്ച ചന്ദനം ഞാനൊരുക്കാം
നിന്റെ തുടുനെറ്റി പൂവിലൊരുമ്മ വെയ്ക്കാം
അരയിലാടുന്ന പുടവ മൂടുന്നൊരഴകും ഞാനല്ലേ
കരളിലാളുന്ന കനലിൽ വീഴുന്ന ശലഭം ഞാനല്ലേ
കതിരവനെതിരിടും ഇളമുളം കിളിയുടെ
ചിറകിലരികെയണയാം (ഒരു വല്ലം...)


ആലിലക്കുന്നിലെ ആഞ്ഞിലിയിൽ
നീലക്കൊടുവേലി കൊണ്ടൊരു കൂടൊരുക്കാം
മാനത്തെ മാരിവിൽ ചില്ലയൊന്നിൽ
തമ്മിൽ പുണർന്നാടുവാൻ ഞാനൊരൂയലിടാം
തെളി വിളങ്ങുന്നോരിള നിലാവിന്റെ കസവും ചൂടിക്കാം
പുഴയിൽ വീഴുന്ന പുലരിമഞ്ഞിന്റെ കുളിരും നേദിക്കാം
മനസ്സിലെ മരതകമണികളിലുണരുമൊരരിയ മധുരമണിയാം

പുതുമോടിപ്പാട്ടും പാടി കളിയാടാൻ വന്നോനേ
ഒരു വല്ലം പൊന്നും പൂവും കണികാണാൻ വേണ്ടല്ലോ
ഇലവർഗ്ങക്കാടും ചുറ്റി കൂത്താടും സ്ഥലമാണേ
ഇടനെഞ്ചിൽ കോലം തുള്ളും പലമോഹം പാഴാണേ






----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 14, 2011

Oru vallam ponnum poovum karineela chaanthum
Kanikaanaa kunnil minnum thirukodi paavum
padakaali penne ninte manimeyyil chaartheedaam
thulunadan chelil ninne varavelkkaan vannolaam
(Oru vallam..)

Orilathaali njaan thechu tharaam
ninte thalirmeniyaake njaan omanikkaam
chaalicha chandanam njaanorukkaam
ninte thudunetti poovilorumma veykkaam
arayilaadunna pudava moodunnorazhakum njaanalle
karalilaalunna kanalil veezhunna shalabham njanalle
kathiravanethiridum ilamulam kiliyude
chirakil arikeyanayaam
(Oru vallam..)

Aalilakkunnile aanjiliyil
neelakkoduveli kondoru koodorukkaam
maanathe maarivil chillayonnil
thammil punarnnaaduvaan njaanorooyalidaam
theli vilangunnorila nilaavinte kasavum choodikkaam
puzhayil veezhunna pulari manjinte kulirum nedikkam
manassile marathaka manikalil unarumorariya madhuramaniyaam

Puthumodippaattum paadi kaliyaadaan vannone
oru vallam ponnum poovum kani kaanaan vendallo
ilavarngakkaadum chutti koothaadum sthalamaane
idanenchil kolam thullum pala moham paazhaane



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞക്കുഞ്ഞിക്കാതുള്ള
ആലാപനം : എം ജി ശ്രീകുമാർ, ഷഹനാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
തളിരണിഞ്ഞൊരു
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
കുഞ്ഞൂഞ്ഞാലാടാം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ചിങ്കാര കിന്നാരം
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിലാവേ മായുമോ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
ഡാര്‍ലിംഗ്സ്‌ ഓഫ്‌ മൈന്‍
ആലാപനം : അനുപമ, ഡോ കല്യാണ്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിലാവേ മായുമോ [D]
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌
നിലാവേ മായുമോ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എസ്‌ പി വെങ്കിടേഷ്‌