View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനത്തെ വെള്ളിത്തേരിൽ ...

ചിത്രംമാനത്തെ വെള്ളിത്തേര്‌ (1994)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഷിബു ചക്രവര്‍ത്തി
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by madhavabhadran on June 3, 2010
 
(സ്ത്രീ) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
അന്തിവിണ്‍ കുങ്കുമം കവിളില്‍ അണിയുവോളേ
വരുമോ നിന്‍ മാരന്‍ നിറമാല്യം കാണാന്‍
വരുമോ നിന്‍ മാരന്‍
മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ

(സ്ത്രീ) മാറില്‍ നീ ചൂടുമീ മാരമാല്‍ ചേലുകള്‍
നിന്റെ പൂനിലാ ചേലയാല്‍ മൂടുമോ നീ
(മാറില്‍ നീ)
ഇണകള്‍ മതിവരാതെ പോകുമീ കനവു കതിരിടും വഴികളില്‍
ഇമകള്‍ ഇടവിടാതെ ചിമ്മി നിന്‍ മിഴികള്‍ മൊഴിവതോ കളവുകള്‍
നേരെല്ലാം ചൊല്ലിത്തായോ താരകളേ ആരെല്ലാം നിനക്കുണ്ടു പൂമകളേ
നീലക്കാര്‍ മേഘത്താല്‍ നീ മറച്ചു നിന്‍ മുഖം ദൂ ദൂ ദൂ രൂ

(സ്ത്രീ) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ

(സ്ത്രീ) താരകം മിന്നുമീ മോതിരം തീര്‍ത്തു നീ
ഏതു തേരുരുള്‍ മിന്തിനായ് കാത്തുവോ നീ
(പു) ഉദയരഥമണഞ്ഞിതാ വരന്‍ ഇരവു പുണരുവാന്‍ വരികയായ്‌

(പു) പുടവമുറി കഴിഞ്ഞിതാ ഇരുള്‍ പകലിലലിയും ലാസമയമായ്

(പു) പാരെല്ലാം വേളിക്കൊത്ത പൂവരങ്ങ് പൂവെല്ലാം വാരിച്ചൂടി നീയൊരുങ്ങ്
മാനത്തെ മാരന്റെ നാടു കാണാന്‍ പോരു നീ
(സ്ത്രീ) ദൂ ദൂ ദൂ രൂ

(പു) മാനത്തെ വെള്ളിത്തേരില്‍ പൂരം കാണാന്‍ പോകും
പുതുരാപ്പെണ്ണെ നിന്‍ മാരന്റെ പേര്‍ ചൊല്ലുമോ
അന്തിവിണ്‍ കുങ്കുമം കവിളില്‍ അണിയുവോളേ
വരുമോ നിന്‍ മാരന്‍ നിറമാല്യം കാണാന്‍
വരുമോ നിന്‍ മാരന്‍

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on January 7, 2011

Maanathe vellitheril pooram kaanan pokum
puthuraappenne nin marante per chollumo
anthivinkunkumam kavilil aniyuvole
varumo nin maran niramalyam kanan
varumo nin maran
(Maanathe vellitheril..)

Maaril nee choodumee maaramaal chelukal
ninte poonilaa chelayaal moodumo nee
inakal mathivaraathe pokumee kanavu kathiridum vazhikalil
imakal ida vidaathe chimmi nin mizhikal mozhivatho kalavukal
nerellam chollithaayo thaarakale aarellam ninakkundu poomakale
neelakkaar meghathaal nee marachu nin mukham du dudu ru
(Maanathe vellitheril..)

Thaarakam minnumee mothiram theerthu nee
ethu therurul minthinaayi kaathuvo nee
udayaradhamananjithaa varan iravu punaruvaan varikayaay
pudavamuri kazhinjithaa irul pakalilaliyum lasamayamaay
paarellaam velikkotha poovarangu poovellam vaarichoodi neeyorungu
maanathe maarante naadu kaanaan poru nee
du du du ru
(Maanathe vellitheril..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മൂവന്തി
ആലാപനം : മനോ, മാൽഗുഡി ശുഭ   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
ഏതാണരങ്ങെന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
അന്തിമാനച്ചോപ്പ്
ആലാപനം : കെ എസ്‌ ചിത്ര, റ്റി കെ ചന്ദ്രശേഖര്‍   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
മനസ്സിന്‍ മടിയിലെ
ആലാപനം : വാണി ജയറാം   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍
മനസ്സിന്‍ മടിയിലെ [Pathos]
ആലാപനം : കെ എസ്‌ ചിത്ര, വാണി ജയറാം   |   രചന : ഷിബു ചക്രവര്‍ത്തി   |   സംഗീതം : ജോണ്‍സണ്‍