View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജന്മാന്തരങ്ങളേ ...

ചിത്രംഎഴുത്തച്ഛൻ (1994)
ഗാനരചനകൈതപ്രം
സംഗീതംരവീന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on January 19, 2010
ജന്മാന്തരങ്ങളെ മൃത്യുഞ്ജയം കൊണ്ടു-
ണര്‍ത്തുന്ന സര്‍ഗ്ഗപ്രഭാവമേ വന്ദനം
അമ്മേ ജഗത്പ്രാണരൂപിണീ
മാനസക്ഷേത്രവിഹാരിണീ വന്ദനം

(ജന്മാന്തരങ്ങളെ)

സ്വന്തമെന്നുള്ളോരഹന്തകള്‍ തീണ്ടാതൊ-
രാദിത്യബിംബമായ് മാറുവതെന്നു ഞാന്‍
പാടുന്നതെല്ലാം സഹസ്രനാമാര്‍ച്ചനാ-
മന്ത്രമായ് മാറുവതെന്നിനി അംബികേ
കര്‍മ്മങ്ങള്‍ പൂജാഫലങ്ങളായ് മാറുവാന്‍
എന്നിനി എന്‍ മനം സമ്പൂര്‍ണ്ണമായിടും

(ജന്മാന്തരങ്ങളെ)

ജീവധര്‍മ്മങ്ങളെ അവിടുത്തെ മായാ-
മഹേന്ദ്രജാലങ്ങളായ് കാണുന്നതെന്നു ഞാന്‍
കേള്‍ക്കുമീ നാദങ്ങള്‍ തൃപ്പാദമിളകുന്ന
മഞ്ജീരശിഞ്ചിതമാകുന്നതെന്നിനി
നിദ്രയില്‍പ്പോലുമെന്‍ ചിന്താതരംഗങ്ങള്‍
അമ്മേ മഹാധ്യാനമാകുന്നതെന്നിനി

(ജന്മാന്തരങ്ങളെ)


----------------------------------

Added by Susie on January 26, 2010

janmaantharangale mrithyunjayam kondu-
narthunna sarggaprabhaavame vandanam
amme jagatpraanaroopinee
maanasakshethravihaarinee vandanam
(janmaantharangale)

swanthamennullorahanthakal theendaatho-
raadithyabimbamaay maaruvathennu njaan
paadunnathellaam sahasranaamaarchanaa-
manthramaay maaruvathennini ambike
karmmangal poojaaphalangalaay maaruvaan
ennini en manam samboornnamaayidum
(janmaantharangale)

jeevadharmmangale aviduthe maayaa-
mahendrajaalangalaay kaanunnathennu njaan
kelkkumee naadangal thrippaadamilakunna
manjeerashinjithamaakunnathennini
nidrayilpolumen chinthaatharangangal
amme mahaadhyaanamaakunnathennini
(janmaantharangale)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഥാ നിൻ ഗന്ധർവ്വ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സമയം മനോഹരം
ആലാപനം : പ്രദീപ്‌ സോമസുന്ദരം, രഞ്ജിനി മേനോന്‍   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
നാഥാ നിൻ ഗന്ധർവ്വ
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
കേളി നന്ദന
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍
സ്വർഗ്ഗവാതിൽ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : രവീന്ദ്രന്‍