താമരക്കണ്ണനുറങ്ങേണം ...
ചിത്രം | വാത്സല്യം (1993) |
ചലച്ചിത്ര സംവിധാനം | കൊച്ചിന് ഹനീഫ |
ഗാനരചന | കൈതപ്രം |
സംഗീതം | എസ് പി വെങ്കിടേഷ് |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Added by madhavabhadran corrected by devi pillai on June 8, 2010 ആരീരം രാരീരം രാരാരോ രാരീ രാരീ രാരാരോ താമരക്കണ്ണനുറങ്ങേണം കണ്ണും പൂട്ടിയുറങ്ങേണം (2) അച്ഛന്നു തുണയായ് വളരേണം അമ്മയ്ക്കു തണലായ് മാറേണം അമ്പിളിമാമന്റെ കൊമ്പില്ലാക്കൊമ്പനെ കയ്യിലെടുക്കേണം വീണുയര്‍ന്നു വളരേണം കണ്ണു രണ്ടും തെളിയണം പൂ വിരിഞ്ഞ വഴികളില്‍ മുള്ളു കണ്ടു നീങ്ങണം ഉവ്വാവു മാറുവാന്‍ നാമം ജപിയ്ക്കേണം നല്ലവനാകേണം (താമരക്കണ്ണന്) നീ മറന്നു പോകിലും ഏറെ ദൂരെയാകിലും എന്റെ ഉള്ളിനുള്ളില്‍ നീ പിഞ്ചുപൈതലാവണം ആയിരം തിങ്കളെ കണ്ടു ചിരിച്ചു നീ നീണാള്‍ വാഴേണം (താമരക്കണ്ണന്) Added by devi pillai on June 8, 2010 Aareeram rareeram rararo Aree rareeram rararo Thamarakkannanurangenam Kannum pootti urangenam Achannnu thunayaay valarenam Ammaykku thanalyi marenam Ambili mamante kombilla kombane Kaiyyiledukkenam veenuyarnnu valaranam Kannu randum theliyanam Poovirinja vazhikalil mullu kondu neenganam Uvvavvu maruvan namam japikkenam Nallavanakenam (thamara) nee marannu pokilum ere dooreyaakilum ente ullinullil nee pinchu paithalakenam aayiram thinkale kandu chirichu nee neenal vazhenam (thamara) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അലയും കാറ്റിന്
- ആലാപനം : കെ ജെ യേശുദാസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- ഇന്നീക്കൊച്ചുവരമ്പിന്
- ആലാപനം : കെ ജെ യേശുദാസ്, കെ എസ് ചിത്ര, കോറസ് | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്
- താമരക്കണ്ണന് (പെണ്)
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : എസ് പി വെങ്കിടേഷ്