View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഒരേ യാത്ര ...

ചിത്രംപൊന്നുച്ചാമി (1993)
ചലച്ചിത്ര സംവിധാനംഅലി അക്‌ബര്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംഎം ജി ശ്രീകുമാർ

വരികള്‍

Added by vikasvenattu@gmail.com on March 26, 2010
ഒരേ യാത്ര!
ഒരേ യാത്ര ഇതെങ്ങോ
ജീവിതത്തിന്‍ പാത നീളുന്നു
ഒടുങ്ങാതീ തുടര്‍യാത്ര
തളര്‍ന്നൂ കാളയും നീയും

(ഒരേ യാത്ര)

പറന്നേപോയ് പകല്‍ക്കിളികള്‍
പലേകുറി പോയ്‌മറഞ്ഞല്ലോ
ഇരുള്‍ക്കിളിയും ചിലച്ചിതിലെ
പറന്നകലെ മറഞ്ഞല്ലോ
പലര്‍ക്കായ് നീ ഉറക്കൊഴിയെ
മറന്നുപോയ് ഒരു കിനാവുകാണാനും
നിനക്കായ് ഒന്നുമില്ലൊന്നും!

(ഒരേ യാത്ര)

വഴിത്താര ഇരുള്‍ നിറയെ
മിഴിക്കുരുവീ പകയ്ക്കാതെ
മണിക്കാള കഴുത്തിലെഴും
കയര്‍മണികള്‍ ചിരിക്കുന്നു
നിറുത്താതീ പെരുംവഴിയെ
തുടര്‍ക്കഥയായ് അലഞ്ഞിടുന്നു നീ
കഥക്കിന്നന്ത്യമില്ലെന്നോ?

(ഒരേ യാത്ര)

----------------------------------

Added by Kalyani on December 16, 2010

Ore yaathra.....
ore yaathra ithengo..
jeevithathin paatha neelunnu
odungaathee thudaryaathra
thalarnnuu kaalayum neeyum
(ore yaathra....)

paranne poy pakalkkilikal
palekuri poy maranjallo
irulkkiliyum chilachithile
parannakale maranjallo
palarkkaay nee urakkozhiye
marannupoy oru kinaavu kaanaanum
ninakkaay onnumillonnum...
(ore yaathra....)

vazhithaara irul niraye
mizhikkuruvee pakaykkathe
manikkaala kazhuthilezhum
kayarmanikal chirikkunnu
niruthaathee perumvazhiye
thudarkkadhayaay alanjidunnu nee
kadhakkinnanthyamillenno....
(ore yaathra....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീയെന്‍ ഉള്‍പ്പൂവിനുള്ളില്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
ചാപം കുലയ്ക്കുന്നു
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ (പെണ്‍)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
കുഞ്ഞുറങ്ങും കൂട്ടിനുള്ളില്‍ (ആണ്‍)
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര