പൂമഞ്ഞിന്‍ ...
ചിത്രം | മിഥുനം (1993) |
ചലച്ചിത്ര സംവിധാനം | പ്രിയദര്ശന് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | എം ജി രാധാകൃഷ്ണന് |
ആലാപനം | എം ജി ശ്രീകുമാർ, സുജാത മോഹന്‍ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി |
വരികള്‍
Lyrics submitted by: Jija Subramanian Poomanjin koodaarathil um..um..um.. poomaana thaazhvaarathil um..um..um. Poomanjin koodaarathil ponnoonjaalaadaan nee porunno poomaana thaazhvaarathil poo nullaan thenunnaan porunno thannaanam thaalathil neerchola pennenthe paadunnu nenmeni vaakaykkum aaraaro pookkammal theerkkunnu athappoo chethippoo thruthaavum poothappol thathammem kuttyolum nrutham vayche (Poomanjin...) Ini nammal maathram ilavelkkuvaanaay malarshayya viri vechu vanadevatha oru paattu paadaan varoo vaanampaadee ini njangal kadha chollum nimishangalil illatharimullatharayil chellacherukili lallalam paadi vaa illam nira vallam niraye allithudumalar nullumpam paadi vaa kaavile thennale panineerin manam tharoo (Poomanjin...) Kani veypoo munnil manikarnnikaaram veyil vannu thiri veykkum malarmedithaa kuruvikku paadaan oru panthal theerthu pularvela kulirmanjin viri neekkiyo thumpathodu thumpathodiyil thumpikkurumozhi thulumpam paadi vaa thankathala thannam thananam Thullum thaliradiyaadumpam paadi vaa aavanithennale oru poovin manam tharoo(Poomanjin...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂമഞ്ഞിൻ കൂടാരത്തിൽ ഉം ഉം ഉം പൂമാനത്താഴ്വാരത്തിൽ ഉം ഉം ഉം പൂമഞ്ഞിൻ കൂടാരത്തിൽ പൊന്നൂഞ്ഞാലാടാൻ നീ പോരുന്നോ പൂമാനത്താഴ്വാരത്തിൽ പൂ നുള്ളാൻ തേനുണ്ണാൻ പോരുന്നോ തന്നാനം താളത്തിൽ നീർച്ചോല പെണ്ണെന്തേ പാടുന്നു നെന്മേനി വാകയ്ക്കും ആരാരോ പൂക്കമ്മൽ തീർക്കുന്നു അത്തപ്പൂ ചെത്തിപ്പൂ തൃത്താവും പൂത്തപ്പോൾ തത്തമ്മേം കുട്ട്യോളും നൃത്തം വയ്ച്ചേ (പൂമഞ്ഞിൻ...) ഇനി നമ്മൾ മാത്രം ഇളവേൽക്കുവാനായ് മലർശയ്യ വിരി വെച്ചു വനദേവത ഒരു പാട്ടു പാടാൻ വരൂ വാനമ്പാടീ ഇനി ഞങ്ങൾ കഥ ചൊല്ലും നിമിഷങ്ങളിൽ ഇല്ലത്തരിമുല്ലത്തറയിൽ ചെല്ലച്ചെറുകിളി ലല്ലലം പാടി വാ ഇല്ലം നിറ വല്ലം നിറയെ അല്ലിത്തുടുമലർ നുള്ളുമ്പം പാടി വാ കാവിലെ തെന്നലേ പനിനീരിൻ മണം തരൂ (പൂമഞ്ഞിൻ...) കണി വെയ്പൂ മുന്നിൻ മണികർണ്ണികാരം വെയിൽ വന്നു തിരി വയ്ക്കും മലർ മേടിതാ കുരുവിക്ക് പാടാൻ ഒരു പന്തൽ തീർത്തു പുലർ വേള കുളിർമഞ്ഞിൻ വിരി നീക്കിയോ ഇമ്പത്തൊടു തുമ്പത്തൊടിയിൽ തുമ്പിക്കുറുമൊഴി തുളുമ്പം പാടി വാ തങ്കത്തള തന്നം തനനം തുള്ളും തളിരടിയാടുമ്പം പാടി വാ ആവണിത്തെന്നലെ ഒരു പൂവിൻ മണം തരൂ (പൂമഞ്ഞിൻ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അല്ലിമലര്ക്കാവില് പൂരം
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- ഞാറ്റുവേലക്കിളിയേ
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്
- ഞാറ്റുവേലക്കിളിയേ [M]
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജി രാധാകൃഷ്ണന്