View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാറ്റുവേലക്കിളിയേ ...

ചിത്രംമിഥുനം (1993)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംഎം ജി രാധാകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Jija Subramanian

Njaattuvelakkiliye nee paattupaadi varumo
Konna pootha vazhiyil poovellu mootha vayalil
Kaathu nilpu njaanee puthilanjichottil thaniye
(njaattuvela..)

Anayoo neeyennambili kuliru choriyumazhakaay varoo
Mukilin chelathumpilaay ariya kasavu malar thunni vaa
Thaazhampoovinullil thaanirangum kaatturangave (2)
Kadalee kulirnnee thiriyil shalabhamithanaye
(njaattuvela..)


Puzhayil nin ponnodamo alakal thazhukumarayannamaay
Athin nin gaanam kelkkayo
madhuramozhikal nura chinniyo
Manjin neerkkanangal maarilolum poovunarnnithaa (2)
Varumo kanivaarnnoru naal priyathamanithile
(njaattuvela..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ഞാറ്റുവേലക്കിളിയേ നീ പാട്ടുപാടിവരുമോ
കൊന്നപൂത്തവഴിയിൽ പൂവെള്ളുമൂത്തവയലിൽ
കാത്തുനിൽപ്പുഞാനീ പുത്തിലഞ്ഞിച്ചോട്ടിൽ തനിയേ
(ഞാറ്റുവേലക്കിളിയേ)

അണയൂ നീയെന്നമ്പിളീ കുളിരുചൊരിയുമഴകായ് വരൂ
മുകിലിൻ ചേലത്തുമ്പിലായ് അരിയ കസവുമലർതുന്നിവാ
താഴമ്പൂവിനുള്ളിൽ താണിറങ്ങും കാറ്റുറങ്ങവെ..(2)
കദളീ കുളിർന്നീ തിരിയിൽ ശലഭമിതണയേ..
(ഞാറ്റുവേലക്കിളിയേ)

പുഴയിൽ നിൻ‌ പൊന്നോടമോ അലകൾ തഴുകുമരയന്നമായ്
അതിൻ‌ നിൻ ഗാനം കേൾക്കയോ
മധുരമൊഴികൾ നുര ചിന്നിയോ
മഞ്ഞിൻ നീർക്കണങ്ങൾ മാറിലോലും പൂവുണർന്നിതാ (2)
വരുമോ കനിവാർന്നൊരുനാൾ പ്രിയതമനിതിലേ
(ഞാറ്റുവേലക്കിളിയേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൂമഞ്ഞിന്‍
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
അല്ലിമലര്‍ക്കാവില്‍ പൂരം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍
ഞാറ്റുവേലക്കിളിയേ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : എം ജി രാധാകൃഷ്ണന്‍