View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആമ്പല്ലൂര്‍ അമ്പലത്തില്‍ ...

ചിത്രംമായാമയൂരം (1993)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംരഘുകുമാര്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by vikasvenattu@gmail.com on March 6, 2010

ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്
ആതിരപ്പൊന്നൂഞ്ഞാലുണര്‍ത്തുപാട്ട്
കനകമണിക്കാപ്പണിഞ്ഞ കന്നിനിലാവേ
നിന്‍ കടക്കണ്ണിലാരെഴുതി കാര്‍നിറക്കൂട്ട്
(ആമ്പല്ലൂരമ്പലത്തില്‍)

നാഗഫണക്കാവിനുള്ളില്‍ തെളിഞ്ഞുകത്തും
കല്‍‌വിളക്കിന്‍ സ്വര്‍ണ്ണനാളം നീയല്ലോ
കളമിട്ടുപാടുമെന്‍ കരളിന്‍റെ മണ്‍കുടം
കണ്‍പീലിത്തുമ്പിനാലുഴിയും നിന്‍ കൗതുകം
(ആമ്പല്ലൂരമ്പലത്തില്‍)

ആറ്റിറമ്പിലൂടെ മന്ദം നടന്നടുക്കും
ഞാറ്റുവേലപ്പെണ്‍കിടാവേ നീയാരോ
അകത്തമ്മയായെന്‍റെ അകത്തളം വാഴുമോ
അഷ്ടപദിശ്രുതിലയം ആത്മാവില്‍ പകരുമോ
(ആമ്പല്ലൂരമ്പലത്തില്‍)

----------------------------------

Added by Susie on April 27, 2010

aamballoorambalathil aaraattu
aathiraapponnoonjaal unarthupaattu
kanakamanikkaappaninja kanninilaave
nin kadakkannilaarezhuthi kaarnirakkoottu
(aamballoor)

naagaphanakkaavinullil thelinjukathum
kalvilakkin swarnnanaalam neeyallo
kalamittupaadumen karalinte mankudam
kanpeelithumbinaal uzhiyum nin kouthukam
(aamballoor)

aattirambiloode mandam nadannadukkum
njaattuvelappenkidaave neeyaaro
akathammayaayente akathalam vaazhumo
ashtapadi shruthilayam aathmaavil pakarumo
(aamballoor)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കൈക്കുടന്ന നിറയെ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
നീലാംബരി
ആലാപനം : കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : രഘുകുമാര്‍
കഭീ കഭീ മേരേ ദില്‍ മേ (Resung from Kabhi Kabhi)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സാഹിര്‍ ലുധിയാന്വി   |   സംഗീതം : ഖയ്യം