View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെന്നിവരും പൂന്തെന്നലേ ...

ചിത്രംകുലപതി (1993)
ചലച്ചിത്ര സംവിധാനംനഹാസ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി, എം ആര്‍ ജോസ്
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010

തെന്നി വരും പൂന്തെന്നലേ താരാട്ടൊന്നു പാടാമോ
പൂമാനമേ വെണ്മേഘമേ ശോകഗാഥ കേൾക്കാമോ
തങ്കക്കനിയോമന മൂകാർദ്രമായിതാ
ഏതോ ജന്മപാപം ആരോമൽ ശാപം
(തെന്നിവരും..)

പൊന്മകനേ വീഴാതെ നീ ഈ തീരഭൂവിൽ
എന്മകനേ കേഴാതെ നീ ഈ നീലരാവിൽ
പൂങ്കുരുന്നിൻ കണ്ണീരാലൊരു സന്താപക്കടൽ നീന്തീടാം
നീലവാനിൽ പൊന്നോമൽക്കിളിക്കുഞ്ഞേ കൂട്ടിനു പോരാമോ
അന്തരംഗ ശോകരാഗമേ
ബാല്യകാലത്തിൻ നൊമ്പരങ്ങളും ഏറ്റു പാടും ഓരോ രാവും
(തെന്നിവരും..)

വാഴുന്നവർ വീഴും കാലം നീ രാജരാജൻ
കേഴുന്നവർ വാഴും കാലം നീ രാജദാസൻ
ദീപമാല ചാർത്താനെത്തുമീ സ്വർല്ലോകക്കനി മാലാഖേ
കൈക്കുടന്ന പൂക്കൾ പാതയിൽ തൂകാനെന്തിനു നോവുന്നു
നീലവാന മേഘസൂനമേ
കാലജാലമേ ജീവപാതയെ ഓർമ്മയിലെൻ രാഗമായ്
(തെന്നിവരും..)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on December 15, 2010

Thenni varum poonthennale thaaraattonnu paadaamo
poomaaname venmeghame shokagaadha kelkkaamo
thankakkaniyomana mookaardramaayithaa
etho janmapaapam aaromal shaapam
(Thenni varum poonthennale ...)

Ponmakane veezhaathe nee ee theerabhoovil
enmakane kezhaathe nee ee neelaraavil
Poonkurunnin kanneeraaloru santhaapakkadal neentheedaam
neelavaanin ponnomalkkilikkunje koottinu poraamo
antharamga shokaraagame
baalyakaalathin nomparangalum ettu paadum oro raavum
(Thenni varum..)

Vaazhunnavar veezhum kaalam nee raajaraajan
kezhunnavar vaazhum kaalam nee raajadaasan
deepamaala chaarthaanethumee swarllokakkani maalaakhe
kaikkudanna pookkal paathayil thookaanenthinu novunnu
neelavaana meghasooname
kaalajaalame jeevapaathaye ormmayilen raagamaayi
(Thenni varum..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്‍താരം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി, എം ആര്‍ ജോസ്   |   സംഗീതം : മോഹന്‍ സിതാര
ആരോമലേയെന്‍
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : ഗിരീഷ് പുത്തഞ്ചേരി, എം ആര്‍ ജോസ്   |   സംഗീതം : മോഹന്‍ സിതാര
തെന്നിവരും പൂന്തെന്നലേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഗിരീഷ് പുത്തഞ്ചേരി, എം ആര്‍ ജോസ്   |   സംഗീതം : മോഹന്‍ സിതാര
മന്ദാരം മഞ്ഞില്‍
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : ഗിരീഷ് പുത്തഞ്ചേരി, എം ആര്‍ ജോസ്   |   സംഗീതം : മോഹന്‍ സിതാര