View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റു തുള്ളി ...

ചിത്രംകാവടിയാട്ടം (1993)
ചലച്ചിത്ര സംവിധാനംഅനിയന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംമോഹന്‍ സിതാര
ആലാപനംകെ ജെ യേശുദാസ്, എസ് ജാനകി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010,corrected by Susie
കാറ്റു തുള്ളീ കായലോളം തിരുവാതിരയാടീ
പാട്ടു പാടീ പുഞ്ചവയൽക്കിളിയേ നീ വായോ
ധനുമാസക്കുളിർ ചൂടും
കതിരാടും നെല്‍പ്പാടം
മണവാട്ടിയേപ്പോൽ മലർക്കന്നിയേപ്പോൽ
ചമഞ്ഞാലോലം മാനത്തു നോക്കിക്കിടക്കുന്നു
സൂര്യനെയോ മണിചന്ദ്രനെയോ
സൂര്യപ്പടപ്പൊന്നു വെയ്‌ലിനെയോ
നെഞ്ഞിൽ കസവിഴച്ചേലിയലും
മഞ്ഞിൽ കുതിർന്ന നിലാവിനെയോ (കാറ്റു തുള്ളി...)

ചെത്തുവഴിയോരത്തെ
ചെന്തെങ്ങിനൊക്കത്തെ
പൊന്നും കുടങ്ങളിലാരാരോ
പാലമൃതാക്കീ (2)
ചമ്പാവിൻ നെന്മണി പൊന്മണി
ചന്തത്തിൽ ചായുമ്പോൾ
കിളിയാട്ടാൻ വന്നവളേ നിന്റെ
വളപാടും തന്നാനം
എന്റെ പാട്ടിനു താളം തന്നേ (കാറ്റു തുള്ളി...)


കാട്ടുകോഴിക്കില്ലല്ലോ
പൊന്നോണോം സംക്രാന്തീം
പിന്നെയെന്തിനൊരൂഞ്ഞാലും
പൂപ്പൊലിപ്പാട്ടും (2)
മീട്ടുമ്പോൾ മൺകളിവീണയും
മാറ്റൊത്ത പൊന്നാകും
വരൂ പോകാം അക്കരെ നമ്മുടെ
കുയിൽ പാടും കുന്നല്ലോ
അങ്ങു പൂത്തിരുവോണം നാളേ (കാറ്റു തുള്ളി...)


----------------------------------


Added by Susie on July 6, 2010,corrected by Susie

kaattu thulli kaayalolam
thiruvaathirayaadi
paattu paadi puncha vayal-
kkiliye nee vaayo
dhanumaasakkulir choodum
kathiraadum nelppaadam
manavaattiyeppol malarkkanniyeppol chamanj-
aalolam maanathu nokkikkidakkunnu
sooryaneyo mani chandraneyo
sooryapadapponnu veyilineyo
nenchil kasavizha cheliyalum
manjil kuthirnna nilaavineyo
(kaattu thulli)

chethuvazhiyorathe
chenthenginokkathe
ponnumkudangalil aaraaro
paalamrithaakki (2)
chambaavin nenmani ponmani
chanthathil chaayumbol
kiliyaattaan vannavale ninte
vala paadum thannaanam
ente paattinu thaalam thanne
(kaattu thulli)

kaattukozhikkillallo
ponnonom sankraantheem
pinneyenthinoroonjaalum
pooppolippaattum (2)
meettumbol mankaliveenayum
maattotha ponnaakum
varoo pokaam akkare nammude
kuyil paadum kunnallo
angu poothiruvonam naale
(kaattu thulli)




ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തെങ്ങിന്മേല്‍ കേറണതാരാണ്
ആലാപനം : ജി വേണുഗോപാല്‍, സി ഒ ആന്റോ, ഗോപന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര
വാര്‍തിങ്കള്‍ പോല്‍ക്കണ്ണാടി നോക്കി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : മോഹന്‍ സിതാര