ആ കയ്യിലോ [മൂവി വെര്ഷന്] ...
ചിത്രം | രാഗം (1975) |
ചലച്ചിത്ര സംവിധാനം | എ ഭീം സിങ്ങ് |
ഗാനരചന | വയലാര്‍ |
സംഗീതം | സലില്‍ ചൗധരി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
aa kayyilo ee kayyilo aa kayyilo ee kayyilo ammaanapoochendu kannanu sammaana poochendu..... ambalapuzhe ambalathil thozhuthunarnnoru poochendu arthunkal palliyil poy muttu kuthiya poochendu..... kuduma narachoru namboorichanu kuduma narachoru namboorichanu kudamaaloorunnu kalyaanam -innu kudamaaloorunnu kalyaanam penninte mudiyil choodaano pattu kidakkayil thookaano pathu panineer poovinu vannu namboorichan chuttilum vetta murukki thuppi niraykkana namboorichan pookkada chennu thurannotte pooveduthu koduthotte pinne kaalan olan aviyal kootti pirannaal unnaan vannotte (aa kayyilo..) kuravalangaattoru kunjenaachanu kuravalangaattoru kunjenaachanu kunneppalli perunnaalu innu kunneppalli perunnaalu palli chandayil vilkkaano penmakkalkku kodukkaano pathu vatti poovinu vannu kunjenaachan kaalathu pattayozhichu mukham kazhukunnoru kunjenaachan pookkada chennu thurannotte pooveduthu koduthotte pinne parippu pachadi kichadi kootti pirannaalunnaan vannotte? vannotte? vannotte? aa kayyilo............ poo choodiya caarile puthan manavaalanu puthan kottayil sweekaranam innu puthan kottayil sweekaranam nadavazhi thorum virikkaano kudavayarinmel chaarthaano nooru vandi poovinu vannu dallaalanmaar nammale naakku kondu pockettilaakkana dallaalanmaar pookkada chennu thurannotte pooveduthu koduthotte pinne naalukoottam pradhaman kootti pirannaalunnaan vannotte... aa kayyilo ee kayyilo aa kayyilo ee kayyilo ammaana poochendu kannanu sammaanapoochendu | ആ കൈയ്യിലോ ഈ കൈയ്യിലോ ആ കൈയ്യിലോ ഈ കൈയ്യിലോ അമ്മാനപ്പൂച്ചെണ്ട് കണ്ണന് സമ്മാനപ്പൂച്ചെണ്ട് ..... അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ് മുട്ട് കുത്തിയ പൂച്ചെണ്ട് ..... (ആ കൈയ്യിലോ ഈ കൈയ്യിലോ) കുടുമ നരച്ചൊരു നമ്പൂരിച്ചനു കുടമാളൂരുന്നു കല്യാണം ഇന്ന് കുടമാളൂരുന്നു കല്യാണം പെണ്ണിന്റെ മുടിയില്‍ ചൂടാനോ പട്ടു കിടക്കയില്‍ തൂകാനോ പത്തു പനിനീര്പ്പൂവിന് വന്നു നമ്പൂരിച്ചന് ചുറ്റിലും വെറ്റ മുറുക്കി തുപ്പി നിറയ്ക്കണ നമ്പൂരിച്ചന് പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ കാളന് ഓലന്‍ അവിയല്‍ കൂട്ടി പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ (ആ കൈയ്യിലോ ഈ കൈയ്യിലോ) കുറവലങ്ങാട്ടൊരു കുഞ്ഞേനാച്ചനു കുന്നേപ്പള്ളിപ്പെരുന്നാള് ഇന്ന് കുന്നേപ്പള്ളിപ്പെരുന്നാള് പള്ളിച്ചന്തയില്‍ വില്‍ക്കാനോ പെണ് മക്കള്‍ക്ക് കൊടുക്കാനോ പത്തു വട്ടി പൂവിനു വന്നു കുഞ്ഞേനാച്ചന് കാലത്ത് പട്ടയൊഴിച്ചു മുഖം കഴുകുന്നൊരു കുഞ്ഞേനാച്ചന് പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ പരിപ്പ് പച്ചടി കിച്ചടി കൂട്ടി പിറന്നാളുണ്ണാന്‍ വന്നോട്ടെ ? വന്നോട്ടെ ? വന്നോട്ടെ ? (ആ കൈയ്യിലോ ഈ കൈയ്യിലോ) പൂ ചൂടിയ കാറിലെ പുത്തന്‍ മണവാളന് പുത്തന്‍ കോട്ടയില്‍ സ്വീകരണം ഇന്ന് പുത്തന്‍ കോട്ടയില്‍ സ്വീകരണം നടവഴി തോറും വിരിക്കാനോ കുടവയറിന്മേല് ചാര്‍ത്താനോ നൂറു വണ്ടി പൂവിനു വന്നു ദല്ലാളന്മാര് നമ്മളെ നാക്ക് കൊണ്ട് പോക്കറ്റിലാക്കണ ദല്ലാളന്മാര് പൂക്കട ചെന്ന് തുറന്നോട്ടെ പൂവെടുത്ത് കൊടുത്തോട്ടെ പിന്നെ നാലുകൂട്ടം പ്രഥമന്‍ കൂട്ടി പിറന്നാള്‍ ഉണ്ണാന്‍ വന്നോട്ടെ ... (ആ കൈയ്യിലോ ഈ കൈയ്യിലോ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇവിടെ കാറ്റിനു സുഗന്ധം
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- ഓമനത്തിങ്കള്‍പ്പക്ഷീ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- നാടൻപാട്ടിലെ മൈനാ
- ആലാപനം : വാണി ജയറാം | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- ആ കയ്യിലോ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- അമ്പാടിപ്പൂങ്കുയിലേ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- ഗുരുവായൂരപ്പൻ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി
- ഓമന തിങ്കൾ പക്ഷി (പാതോസ് ബിറ്റ്)
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : സലില്‍ ചൗധരി