View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സംഗീതമേ ...

ചിത്രംഗസൽ (1993)
ചലച്ചിത്ര സംവിധാനംകമല്‍
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംബോംബെ രവി
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Added by vikasvenattu@gmail.com on January 23, 2010

സംഗീതമേ നിന്റെ ദിവ്യസൗഭാഗ്യത്തിന്‍
സന്ദേശമായ് ഞാനുണര്‍ന്നുവെങ്കില്‍
പാഴിരുള്‍ മൂടിയ മാനസസാനുവില്‍
പാല്‍ക്കതിരായി പടര്‍ന്നുവെങ്കില്‍
(സംഗീതമേ...)

നിത്യദുഃഖത്തിന്‍ കയങ്ങളില്‍ പൂവിടും
നീര്‍മലരായെങ്കില്‍, ഞാനൊരു
നീര്‍മലരായെങ്കില്‍ (നിത്യദുഃഖത്തിന്‍)
കൊഞ്ചുന്ന പൈതലിന്‍ ചെഞ്ചുണ്ടിലൂറുന്ന
ശിഞ്ജിതമായെങ്കില്‍, ഞാനൊരു
ശിഞ്ജിതമായെങ്കില്‍....
(സംഗീതമേ...)

പൊള്ളുന്ന വേനലില്‍ നീറും മനസ്സിലെ
തേന്‍‌മാരിയായെങ്കില്‍, ഞാനൊരു
തേന്‍‌മാരിയായെങ്കില്‍ (പൊള്ളുന്ന)
വിണ്ണിന്റെ കലയായ് പിറന്ന ഞാന്‍
നാളത്തെ പൗർണ്ണമിയായെങ്കിൽ
ഞാനൊരു പൗർണ്ണമിയായെങ്കിൽ..
(സംഗീതമേ...)

----------------------------------

Added by Susie on February 10, 2010

sangeethame ninte divyasoubhaagyathin
sandeshamaay njaanunarnnuvenkil
paazhirul moodiya maanasa saanuvil
paalkkathiraayi padarnnuvenkil

nithyadukhathin kayangalil poovidum
neermalaraayenkil - njanoru
neermalaraayenkil
konchunna paithalin chenchundiloorunna
shinjithamaayenkil - njaanoru
shinjithamaayenkil
(sangeethame)

pollunna venalil neerum manassile
thenmaariyaayenkil - njaanoru
thenmaariyaayenkil
vinninte kalayaay piranna njaan
naalathe pournnamiyaayenkil
njaanoru pournnamiyaayenkil
(sangeethame)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇനിയുമുണ്ടൊരു ജന്മം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
വടക്കു നിന്നു
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
അതിരുകളറിയാത്ത പക്ഷി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഇശല്‍ തേന്‍കണം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
മേരേ ലബോം പെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബോംബെ രവി   |   സംഗീതം : ബോംബെ രവി
ഇന്നെന്റെ ഖല്‍ബിലെ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
ഏഴാം ബഹരിന്റെ (ആരു നീ ജിൻ മകളെ)
ആലാപനം : കെ ജെ യേശുദാസ്, മിന്‍മിനി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി
കരയും തിരയും (bit)
ആലാപനം : കെ എസ്‌ ചിത്ര, പി ജയചന്ദ്രൻ   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ബോംബെ രവി