View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലയാളിപ്പെണ്ണേ നിന്റെ ...

ചിത്രംബന്ധുക്കൾ ശത്രുക്കള്‍ (1993)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംശ്രീകുമാരന്‍ തമ്പി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by jacob.john1@gmail.com on October 11, 2009
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
ശാക്തേയ സാരം നിന്‍ മഹസ്സ്
ശാശ്വതം നിന്‍ രാഗ തപസ്സ്
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്

വസന്തോദയത്തിലും ഗ്രീഷ്മാതപത്തിലും
പെയ്തൊഴിയും വര്‍ഷ സംഘര്‍ഷണത്തിലും (വസന്തോ ...)
തെളിയുന്നു സ്ത്രീത്വത്തിന്‍ നിത്യ ഭാവം ... (2)
സത്യമാം കാരുണ്യ സാന്ദ്രനീലം
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്

ഗുണത്താല്‍ നീ കുറൂര്‍ അമ്മയായ്‌ തീരുമ്പോള്‍
ഗുരുവായൂരപ്പനും വണങ്ങും
ഉയിരിനും മേലെയാണഭിമാനമെന്നോതി (2)
ഇളയിടത്തമ്മയായ് നീ ഒരുങ്ങും (2)
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്

നന്മയില്‍ വിടരുന്ന ദര്‍ശന സൌരഭം
കുന്ദലതേ നിന്റെ ധര്‍മ്മ രോഷം
എന്നെന്നും ഓര്‍മ്മയില്‍ ഒഴുകിടും മോഹനം (2)
ഇന്ദുലേഖേ നിന്റെ നര്‍മ്മ ബോധം

മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്
ശാക്തേയ സാരം നിന്‍ മഹസ്സ്
ശാശ്വതം നിന്‍ രാഗ തപസ്സ്
മലയാളി പെണ്ണെ നിന്റെ മനസ്സ്
മലര്‍മേഘത്തിര നീന്തും നഭസ്സ്


----------------------------------

Added by Adarsh KR on November 3, 2008, corrected by jacob.john1 on October 11, 2009
Malayali penne ninte manassu
Malar megha thira neenthum nabhassu
Shaktheya saaram nin mahassu
Shaashwatham nin raaga thapassu
Malayali penne ninte manassu
Malar megha thira neenthum nabhassu

Vasanthodayathilum greeshmaathapathilum
Peythozhiyum varsha sangharshanathilum (vasantho...)
Theliyunnu sthreethwathin nithya bhaavam ... [2]
Sathyamaam kaarunya saandra neelam
Malayali penne ninte manassu
Malar megha thira neenthum nabhassu

Gunathaal nee kuroorammayaay theerumbol
Guruvaayoorappanum vanangum
Uyirinu meleyaanabhimaanamennothi [2]
Ilayidathammayaay nee orungum [2]
Malayali penne ninte manassu
Malar megha thira neenthum nabhassu

Nanmayil vidarunna darshana saurabham
Kundalathe ninte dharmma rosham
Ennennum ormmayil ozhukidum mohanam [2]
Indulekhe ninte narmma bodham

Malayali penne ninte manassu
Malarmeghathira neenthum nabhassu
Shaktheya saaram nin mahassu
Shaashwatham nin raaga thapassu
Malayali penne ninte manassu
Malar megha thira neenthum nabhassu


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ബന്ധുവാര്‌ ശത്രുവാര്‌ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ആലപ്പുഴ പട്ടണത്തില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ചുംബനപ്പൂ കൊണ്ടു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
പൂനിറം കണ്ടോടിവന്നൂ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
ബന്ധുവാര്‌ ശത്രുവാര്‌ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
തല്‍ക്കാല ദുനിയാവ്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
മരുഗേലര
ആലാപനം : പി ഉണ്ണികൃഷ്ണൻ   |   രചന : ത്യാഗരാജ   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
കൂടിയല്ല
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂന്താനം   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
വേഷങ്ങള്‍
ആലാപനം : ജഗതി ശ്രീകുമാര്‍ , കോറസ്‌   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി
അള്ളാഹു അക്ബര്‍
ആലാപനം : റ്റി കെ ചന്ദ്രശേഖര്‍   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ശ്രീകുമാരന്‍ തമ്പി