നാമവും രൂപവും ...
ചിത്രം | ആലവട്ടം (1993) |
ചലച്ചിത്ര സംവിധാനം | രാജു അംബരന്‍ |
ഗാനരചന | കൈതപ്രം |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | എസ് ജാനകി, കോറസ് |
വരികള്‍
Added by devi pillai on January 19, 2010 aa.... naamavum roopavum neemaathram dehavum dehiyum neemaathram ninviralthumbil njaanaadikkalikkunna naalppaamarakkalippava maathram naamavum roopavum... orokaaladi chodilum ninnile jeevana samgeetham kelppoo oro punchirippoovilum neethanna prema maadhuriyarivoo neethanan kanivinum neethanna novinum engane nanniyekum njan karayilla njanente mizhineerveenu nin maanasam nonthupoyalo! aanandadeepame premasarvaswame thrailokya soundarya saarame vandanam kaarunyavaayppezhum ninthrikkaikalaal nalkuvathenthum sweekarikkaam kanavinentharthamamaa maanathupolum maayathamaarivillundo? neethanna pakalinum neethanna raavinum engine nandi chollum njan enkilum pankilamaavaatha paattinte chendukal sweekarichaalum aanandadeepame premasarvaswame thrailokya soundarya saarame vandanam ---------------------------------- Added by devi pillai on January 19, 2010 ആ.... നാമവും രൂപവും നീമാത്രം ദേഹവും ദേഹിയും നീമാത്രം നിന് വിരല്‍ത്തുമ്പില്‍ ഞാനാടിക്കളിക്കുന്ന നാല്‍പ്പാമരക്കളിപ്പാവമാത്രം നാമവും രൂപവും........ ഓരോകാലടിച്ചോടിലും നിന്നിലെ ജീവനസംഗീതം കേള്‍പ്പൂ ഓരോ പുഞ്ചിരിപ്പൂവിലും നീതന്ന പ്രേമമാധുരിയറിവൂ നീതന്ന കനിവിനും നീതന്ന നോവിനും എങ്ങനെ നന്ദിയേകും ഞാന്‍ കരയില്ല ഞാനെന്റെ മിഴിനീരുവീണുനിന് മാനസം നൊന്തുപോയാലോ ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം കാരുണ്യവായ്പ്പെഴും നിന് തൃക്കൈകളാല്‍ നല്കുവതെന്തും സ്വീകരിക്കാം കനവിനെന്തര്ഥമാമാ മാനത്തുപോലും മായാത്തമാരിവില്ലുണ്ടോ? നീതന്ന പകലിനും നീതന്ന രാവിനും എങ്ങിനെ നന്ദി ചൊല്ലും ഞാന്‍ എങ്കിലും പങ്കിലമാവാത്ത പാട്ടിന്റെ ചെണ്ടുകള്‍ സ്വീകരിച്ചാലും ആനന്ദദീപമേ പ്രേമസര്‍വ്വസ്വമേ ത്രൈലോക്യ സൌന്ദര്യ സാരമേ വന്ദനം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഋതുഗാനം
- ആലാപനം : അനിത | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പേരാറിന് പനിനീര്
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- മദനചന്ദ്രികേ
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- പാടാം പനിമഴയരുളിയ സംഗമരാഗം
- ആലാപനം : ജി വേണുഗോപാല്‍ | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര