View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടാം പനിമഴയരുളിയ സംഗമരാഗം ...

ചിത്രംആലവട്ടം (1993)
ചലച്ചിത്ര സംവിധാനംരാജു അംബരന്‍
ഗാനരചനകൈതപ്രം
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍

വരികള്‍

Added by Kalyani on January 28, 2011

പാടാം പനിമഴയരുളിയ സംഗമരാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം
തിരതൊട്ടുതുടിക്കണകാറ്റേ...അണിമുത്തുപതിക്കണതാഴ്വരയില്‍
കൈ കോര്‍ത്തുനടക്കാനരികെ വരൂ...
കുളിരല്ലിയുണര്‍ത്താനോടി വരൂ....
ആരും കൊയ്യാത്ത പാടത്തെ മുല്ലവരമ്പില്‍ പാടാം...
പാടാം പനിമഴയരുളിയ സംഗമരാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം

നീലക്കടമ്പിന്‍ തളിരാന്തളിരില്‍ തഴുകാന്‍ വാ
പേരാറ്റിന്‍ കരയില്‍ സുഗന്ധം വിതയ്ക്കും ചേലൊത്ത
നീലക്കടമ്പിന്‍ തളിരാന്തളിരില്‍ തഴുകാന്‍ വാ
പേരാറ്റിന്‍ കരയില്‍ സുഗന്ധം വിതയ്ക്കും
രാവിന്റെ വിരിമാറില്‍ നീ മദമുറയാന്‍ വാ..
നേരം പോയ്‌...നേരം പോയ്‌...
പ്രണയം മനസ്സിലുണര്‍ന്നു നുരഞ്ഞു പോയ്‌...പാടാം
പാടാം പനിമഴയരുളിയ സംഗമ രാഗം
ഹൃദയമധു തേടും അളിനിരപാടിയ മാനസഗീതം

മോഹത്തിടമ്പിന്‍ കലമാന്‍ മിഴികള്‍ നിറയുമ്പോള്‍
നിറമോലും കവിളില്‍ തുടുക്കും തുടുപ്പില്‍ ചേലൊത്ത
മോഹത്തിടമ്പിന്‍ കലമാന്‍ മിഴികള്‍ നിറയുമ്പോള്‍
നിറമോലും കവിളില്‍ തുടുക്കും തുടുപ്പില്‍
സിന്ദൂരമലിയുമ്പോള്‍ നീ പൂ മണമായ് വാ...
നേരം പോയ്‌...നേരം പോയ്‌...
പ്രണയം മനസ്സിലുണര്‍ന്നു നുരഞ്ഞു പോയ്‌...പാടാം
(പാടാം പനിമഴയരുളിയ...)

 

----------------------------------

Added by Kalyani on January 28, 2011

Paadaam panimazhayaruliya sangama raagam
hridaya madhu thedum alinira paadiya maanasa geetham
thira thottu thudikkana kaattee animuthu pathikkana thaazvarayil
kai korthunadakkaanarike varuu...
kuliralliyunarthaanodi varuu....
aarum koyyaatha paadathe mulla varampil paadaam...
paadaam panimazhayaruliya sangama raagam
hridaya madhu thedum alinira paadiya maanasa geetham..

neelakkadampin thaliraanthaliril thazhukaan vaa
peraattin karayil sugandham vithaykkum chelotha
neelakkadampin thaliraanthaliril thazhukaan vaa
peraattin karayil sugandham vithaykkum
raavinte virimaaril nee madamurayaan vaa..
neram poy...neram poy...
pranayam manassilunarnnu nuranjupoy...paadaam
paadaam panimazhayaruliya sangama raagam
hridaya madhu thedum alinira paadiya maanasa geetham..

mohathidampin kalamaan mizhikal nirayumpol
niramolum kavilil thudukkum thuduppil chelotha
mohathidampin kalamaan mizhikal nirayumpol
niramolum kavilil thudukkum thuduppil
sindooramaliyumpol nee poomanamaay vaa...
neram poy...neram poy...
pranayam manassilunarnnu nuranjupoy...paadaam
(paadaam panimazhayaruliya...)


 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഋതുഗാനം
ആലാപനം : അനിത   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
നാമവും രൂപവും
ആലാപനം : എസ് ജാനകി, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
പേരാറിന്‍ പനിനീര്‍
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
മദനചന്ദ്രികേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര