View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുനു കുനെ ...

ചിത്രംയോദ്ധ (1992)
ചലച്ചിത്ര സംവിധാനംസംഗീത് ശിവൻ
ഗാനരചനബിച്ചു തിരുമല
സംഗീതംഎ ആര്‍ റഹ്‌മാന്‍
ആലാപനംകെ ജെ യേശുദാസ്, സുജാത മോഹന്‍

വരികള്‍

Lyrics submitted by: Jija Subramanian

Kunu kune cheru kurunirakal chuvadidum kavilukalil
nanu nane nakhapadamezhuthum sumashara viralukalil
oru poo viriyum oru poo kozhiyum kuliravidozhuki varum
manassum manassum madhuram nukarum asulabha shubha nimisham
iniyoru lahari tharoo
izhukiya sruthi pakaroo
himagiri shikharikale karalinu kulirala panithu tharoo
(Kunukune...)

Mukhavum meyyum oodum paavum moodum
haa haa
vazhiyorathe villappoove naanam
ho oh ho ho
iruvaalan poonkiliye ithirikku swapnamitta mizhiyil
inaye thedum drusyam muthamittu vechathenthinaaneeshan
shilpamen munnil shilpi en pinnil
shilpashaala nenchakangalil
(Kunukune...)

Shashileghe nee pulki pulki cherum
um..um..
shashikaantha kallaayi poyen maanasam
um..um..
thulasi theertham kiniyum rithu kondu manda vecha shikharam
unarum neppaal nagaram kondu thannu ninne innu pakaram
swarggamee bandham swanthamee bandham
sundaram janma samgamam
(Kunukune...)
വരികള്‍ ചേര്‍ത്തത്: ഡോ. മാധവ ഭദ്രന്‍

(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു

(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍

(സ്ത്രീ) മുഖവും മെയ്യും ഊടും പാവും മൂടും
(കോ) ഹാ ഹാ
(സ്ത്രീ) വഴിയോരത്തെ വില്ലപ്പൂവേ നാണം
(കോ) ഹോ ഓ ഹോ ഹോ
(പു) ഇരുവാലന്‍ പൂങ്കിളിയേ ഇത്തിരിയ്ക്കു സ്വപ്നമിട്ട മിഴിയില്‍
(സ്ത്രീ) ഇണയേ തേടും ദൃശ്യം മുത്തമിട്ടു വച്ചതെന്തിനാണീശന്‍
(പു) ശില്‍പ്പമെന്‍ മുന്നില്‍
(സ്ത്രീ) ശില്‍പ്പി എന്‍ പിന്നില്‍
(ഡു) ശില്‍പ്പശാല നെഞ്ചകങ്ങളില്‍

(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു വരു

(കോ) ഓ...

(പു) ശശിലേഖേ നീ പുല്‍കി പുല്‍കി ചേരും
(കോ) ഊ ഉം
(പു) ശശികാന്ത കല്ലായി പോയെന്‍ മാനസം
(കോ) ഊ ഉം
(സ്ത്രീ) തുളസി തീര്‍ത്ഥം കിനിയും ഋതു കൊണ്ടു മണ്ട വെച്ച ശിഖരം
(പു) ഉണരും നേപ്പാള്‍ നഗരം കൊണ്ടു തന്നു നിന്നെ ഇന്നു പകരം
(സ്ത്രീ) സ്വര്‍ഗ്ഗമീ ബന്ധം
(പു) സ്വന്തമീ ബന്ധം
(ഡു) സുന്ദരം ജന്മ സംഗമം

(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(സ്ത്രീ) നനു നനെ നഖപടമെഴുതും സുമശര വിരലുകളില്‍
(പു) ഒരു പൂ വിരിയും ഒരു പൂ കൊഴിയും കുളിരവിടൊഴുകി വരും
(സ്ത്രീ) മനസ്സും മനസ്സും മധുരം നുകരും അസുലഭ ശുഭ നിമിഷം
(പു) ഇനിയൊരു ലഹരി തരു
(സ്ത്രീ) ഇഴുകിയ ശ്രുതി പകരു
(ഡു) ഹിമഗിരി ശിഖരികളേ കരളിനു കളിരല പണിതു തരു
(പു) കുനു കുനെ ചെറു കുറുനിരകള്‍ ചുവടിടും കവിളുകളില്‍
(പു) ചുവടിടും കവിളുകളില്‍

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പടകാളി
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
തീം
ആലാപനം : മാൽഗുഡി ശുഭ   |   രചന :   |   സംഗീതം : എ ആര്‍ റഹ്‌മാന്‍
മാമ്പൂവേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എ ആര്‍ റഹ്‌മാന്‍