പാതിരാവായി നേരം ...
ചിത്രം | വിയറ്റ്നാം കോളനി (1992) |
ചലച്ചിത്ര സംവിധാനം | ലാല്‍, സിദ്ദിഖ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എസ് ബാലകൃഷ്ണന്‍ |
ആലാപനം | മിന്‍മിനി |
വരികള്‍
Lyrics submitted by: Kalyani Paathiraavaayi neram panineer kulirambili ente manassinte machummelenthininnurangaathalayunnu nee aariram raaram paadi kadinjoolkkanavodeyee thaazhe thanuppinte kikkilippaayayil urangaathurukunnu njaan Ninne thalodum thennal kallakkonchalumaayi pammi pathungi vannu kilivaathililoode kinnaarakkaattinte kaathil punnaaram njaanonnu cholli (2) ninneyurakkaan njaanunarnnee raavinu koottirunne oo... (Paathiraavaayi....) Manju pothinja moham mizhi moodiya naanam ennilothungininne enne njaanum maranne govanithaazhathu vanne dhaavani swapnavum kande .(2) ninneyurakkaan njaanunarnnee raavinu koottirunne..oo.. (Paathiraavaayi....) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് പാതിരാവായി നേരം പനിനീര്‍ക്കുളിരമ്പിളീ എന്റെ മനസ്സിന്റെ മച്ചുമ്മേലെന്തിനിന്നുറങ്ങാതലയുന്നു നീ ആരിരം രാരം പാടി കടിഞ്ഞൂല്‍ക്കനവോടെയീ താഴെ തണുപ്പിന്റെ കിക്കിളിപ്പായയിലുറങ്ങാതുരുകുന്നു ഞാന്‍ നിന്നെത്തലോടും തെന്നല്‍ കള്ളക്കൊഞ്ചലുമായി പമ്മിപ്പതുങ്ങി വന്നു കിളിവാതിലിലൂടെ കിന്നാരക്കാറ്റിന്റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ.. (പാതിരാവായി) മഞ്ഞുപൊതിഞ്ഞ മോഹം മിഴിമൂടിയ നാണം എന്നിലൊതുങ്ങിനിന്നേ എന്നെ ഞാനും മറന്നേ ഗോവണിത്താഴത്തുവന്നേ ദാവണിസ്വപ്നവും കണ്ടേ നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീരാവിനു കൂട്ടിരുന്നേ ഓ... (പാതിരാവായി) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഊരുവലം വരും
- ആലാപനം : എം ജി ശ്രീകുമാർ, കോറസ്, മിന്‍മിനി | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പവനരച്ചെഴുതുന്നു [M]
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പവനരച്ചെഴുതുന്നു
- ആലാപനം : കോറസ്, കല്യാണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- സൂര്യോദയം [ബിറ്റ്]
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- ലല്ലലം ചൊല്ലുന്ന [M]
- ആലാപനം : കെ ജെ യേശുദാസ്, കോറസ് | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍
- പവനരച്ചെഴുതുന്നു [F]
- ആലാപനം : സുജാത മോഹന്‍, കോറസ്, കല്യാണി മേനോന്‍ | രചന : ബിച്ചു തിരുമല | സംഗീതം : എസ് ബാലകൃഷ്ണന്‍