View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്പിളിക്കല ചൂടും നിൻ തിരു ജടയിലീ തുമ്പമലരിനും ഇടമില്ലേ ...

ചിത്രംരാജശില്പി (1992)
ചലച്ചിത്ര സംവിധാനംആര്‍ സുകുമാരന്‍
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Vikas Venattu

Ambilikkala choodum nin thiru jadayil ee
thumba malarinnum idamille
pranava mukharithamam ee prakruthiyil
pranayamadhu naivedyavumaay
viriyum malarinnithalil haranude
thirumizhi thazhukukille..
(AmbiLi)

Aadivibhaathasree pole munnilaaro
Choodii kaadum karnnikaaram swarnashobham
Poojaa manthram pole neele
Koohoo ninadamuyarnnu
madakarangal girithadangal adavithan
hRidayaraagam aruvi paadi kalakalam
Aadivibhaathasree pole munnilaaro

Kaadum medum oozhivaanangalum
Ariyathoru pooppanthalakunnuvo
shailakanyayakathaar kavarnnu
haraphaala nethramudanuzhariyunarave
pushpabaananoru maathrakondu chudu-
bhasmamaayi rathihridayamurukave
uyarnnuu keLi thaaLam udunira unarnnu
dhoolipadalamuyarave..
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

അമ്പിളിക്കല ചൂടും നിന്‍ തിരുജടയിലീ
തുമ്പമലരിനും ഇടമില്ലേ?
പ്രണവമുഖരിതമാമീ പ്രകൃതിയില്‍
പ്രണയമധുനൈവേദ്യവുമായ്
വിരിയും മലരിന്‍ ഇതളില്‍ ഹരനുടെ
തിരുമിഴി തഴുകുകില്ലേ?
(അമ്പിളിക്കല)

ആദിവിഭാതശ്രീപോലെ മുന്നിലാരോ
ചൂടീ കാടും കര്‍ണ്ണികാരം സ്വര്‍ണ്ണശോഭം
പൂജാമന്ത്രംപോലെ നീളേ കൂഹൂനിനദമുയര്‍ന്നു
മദകരങ്ങള്‍ ഗിരിതടങ്ങള്‍ അടവിതന്‍
ഹൃദയരാഗം അരുവി പാടി കളകളം
ആദിവിഭാതശ്രീപോലെ മുന്നിലാരോ

കാടും മേടും ഊഴിവാനങ്ങളും
അരിയൊരു പൂപ്പന്തലാകുന്നുവോ
ശൈലകന്യയകതാര്‍ കവര്‍ന്നു
ഹരഫാലനേത്രമുടനുഴറിയുണരവേ
പുഷ്പബാണനൊരു മാത്രകൊണ്ടു ചുടു-
ഭസ്മമായി രതിഹൃദയമുരുകവേ
ഉയര്‍ന്നൂ കേളീതാളം ഉഡുനിര ഉണര്‍ന്നൂ
ധൂളീപടലമുയരവേ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാവേരി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പുനരപി ജനനം
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
അറിവിൻ നിലാവേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍
പൊയ്കയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : രവീന്ദ്രന്‍