View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Melevaa ...

MoviePandu Pandoru Raajakumari (1992)
Movie DirectorViji Thampy
LyricsONV Kurup
MusicShyam
SingersMG Sreekumar, G Venugopal, Preetha Kannan

Lyrics

Added by madhavabhadran on November 19, 2011
 

മേലേ വാ (3)
ഓ...
താഴെ വാ (3)
ഓ...
ഹൊയ്യാരേ (3)
മഞ്ഞില്‍ മയങ്ങുന്നു
മാനം പൂമാനം പൂമാനം
പൂമാനം

ജും ജുരു ജുരു ജും ജുരു ജുരു ജും ജുരു ജുരു ജും
ഹോയു്
ജും ജുരു ജുരു ജും ജുരു ജുരു ജും ജുരു ജുരു ജും

ഹോയു് കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ
ഹേ ഹേ കുഞ്ഞു പെങ്ങളെ കൊണ്ടു പോരണ പല്ലക്കാണേ
ഹേ ഹേ തോളിലേറ്റി നടന്നുപോരണ ആരാരാണോ
ഹേ ഹേ താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ

പല്ലക്കിന്നന്നാളു് താണിറങ്ങുമ്പോള്‍
മുല്ലപ്പൂ വാസന കാറ്റിലലിഞ്ഞേ
അമ്മാനക്കുമ്മിയുമാടിക്കൊണ്ടങ്ങേലേ അന്നക്കിളിയും വന്നേ
കുരവപ്പൂ ഉതിരുന്നേ
കുരുവീ വാ കുരവയിടൂ
തപ്പുണ്ടേ തകിലുമുണ്ടേ

കുന്നിറങ്ങിവരുന്നതാരുടെ പല്ലക്കാണോ
ഹോഹോയു് കുഞ്ഞു പെങ്ങളെ കൊണ്ടു പോരണ പല്ലക്കാണേ
ഹേയു് തോളിലേറ്റി നടന്നുപോരണതാരാരാണോ
ഹോഹോയു് താളമിട്ടൊരു പാട്ടു മൂളണ മാളോരാണേ ഹോയു്

കാട്ടിലൊരു പൊന്നിന്‍ കണിക്കൊന്ന തളിര്‍ത്തല്ലോ
കാറ്റിലൊരു മിന്നല്‍ക്കൊടി പൂത്തു ചിരിച്ചല്ലോ
കണ്ടങ്ങു നിന്നാല്‍ കണ്ണേറു തട്ടും
താഴെ വെച്ചാല്‍ ഉറുമ്പരിക്കും തേന്‍കുഴമ്പല്ലേ
തലയില്‍ വെച്ചാല്‍ പേനരിക്കും പൂക്കൊളുന്തല്ലേ
(കാട്ടിലൊരു)


Other Songs in this movie

Thankasooryathidambaaro
Singer : KJ Yesudas, Chorus   |   Lyrics : ONV Kurup   |   Music : Shyam
Oru poovin aadyathe
Singer : KJ Yesudas, G Venugopal, Lekha R Nair   |   Lyrics : ONV Kurup   |   Music : Shyam
Poovullameda
Singer : G Venugopal, Lathika, Lekha R Nair   |   Lyrics : ONV Kurup   |   Music : Shyam
Aaru Nee
Singer : Kavalam Sreekumar, Preetha Kannan   |   Lyrics : ONV Kurup   |   Music : Shyam
Kunnum Keri
Singer :   |   Lyrics : ONV Kurup   |   Music : Shyam