View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അത്തിപ്പഴത്തിനു ...

ചിത്രംനക്ഷത്രക്കൂടാരം (1992)
ചലച്ചിത്ര സംവിധാനംജോഷി മാത്യു
ഗാനരചനബിച്ചു തിരുമല
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ

വരികള്‍

Lyrics submitted by: Jija Subramanian

Athippazhathinnilaneer churathum
mutham kothikkunna pooven kavilppoo
kattakkidaangal pinangaathirunnaal
mattikkudappante muttaayi nalkaam
Athippazhathinnilaneer churathum
mutham kothikkunna pooven kavilppoo
kannaaru pothum kayyaaru kettum
mazhaveyilu varumannu kurunarikku kalyanam
aaraanu poothaali kettaan

Athippazhathinnilaneer churathum
mutham kothikkunnu njaanennumennum
Athippazhathinnilaneer churathum
mutham kothikkunna pooven kavilppoo

Madananiru mizhikalile chimizhiloliyumpol
avanitta noolppaalamerunnu njaanum
oridathumethaatha sanchaariyaay njan
ithuvareyalanju iniyumathu veno
illillathillilla melil

Athippazhathinnilaneer churathum
mutham kothikkunnnu njaanennumennum
kannaankurinju minnaminungi
mizhimayilu nadamaadum ilamayude poomaaril
njaanente poothaali chaarthum
Athippazhathinnilaneer churathum
mutham kothikkunna pooven kavilppoo

Sumasharanorila manassu malarithalilaakki
manivillilanchampilonnaakkiyetti
athu vannu kondenteyullam murinju
murivukaliletho karasukhamarinju
aa ponkinaavennu pookkum

(Athippazhathin..)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ
കറ്റക്കിടാങ്ങള്‍ പിണങ്ങാതിരുന്നാല്‍
മട്ടിക്കുടപ്പന്‍റെ മുട്ടായി നല്‍കാം
അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ
കണ്ണാരു പൊത്തും കൈയ്യാരു കെട്ടും
മഴവെയിലുവരുമന്നു കുറുനരിക്കു കല്യാണം
ആരാണു പൂത്താലി കെട്ടാ‍ന്‍

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
അത്തിപ്പഴത്തിന്നിളനീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ

മദനനിരുമിഴികളിലെ ചിമിഴിലൊളിയുമ്പോള്‍
അവനിട്ട നൂല്‍പ്പാലമേറുന്നു ഞാനും
ഒരിടത്തുമെത്താത്ത സഞ്ചാരിയായ് ഞാന്‍
ഇതുവരെയലഞ്ഞു ഇനിയുമതു വേണോ
ഇല്ലില്ലതില്ലില്ല മേലില്‍

അത്തിപ്പഴത്തിന്നിളംനീര്‍ ചുരത്തും
മുത്തം കൊതിക്കുന്നു ഞാനെന്നുമെന്നും
കണ്ണാങ്കുറുഞ്ഞി മിന്നാമിനുങ്ങി
മിഴിമയിലു നടമാടും ഇളമയുടെ പൂമാറില്‍
ഞാനെന്‍റെ പൂത്താലി ചാര്‍ത്തും
അത്തിപ്പഴത്തിന്നിളന്നീര്‍ ചുരത്തും
മുത്തം കൊതിക്കുന്ന പൂവെണ്‍കവിള്‍പ്പൂ

സുമശരനൊരിളമനസു മലരിതളിലാക്കി
മണിവില്ലിലഞ്ചമ്പിലൊന്നാക്കിയേറ്റി
അതു വന്നു കൊണ്ടെന്‍റെയുള്ളം മുറിഞ്ഞു
മുറിവുകളിലേതോ കരസുഖമറിഞ്ഞു
ആ പൊന്‍കിനാവെന്നു പൂക്കും

(അത്തിപ്പഴത്തിന്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെല്ലിക്കാടു ചുറ്റിന്‍
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര
കിനാവിന്റെ മായാലോകം
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര