Kunkumamalarukalo ...
Movie | Mukhamudra (1992) |
Movie Director | Ali Akbar |
Lyrics | ONV Kurup |
Music | Mohan Sithara |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 കുങ്കുമ മലരുകളൊ വിരിഞ്ഞൂ നിൻ കവിളരുണിമയോ ചഞ്ചല മലർ നയനം ചൊരിഞ്ഞു നെഞ്ചിലൊരമൃത കണം നീയെൻ മൺ കുടിൽ മുറ്റത്തും നിറ ചന്ദ്രിക പെയ്യുന്നൂ എൻ മൺ കുടിൽ മുറ്റത്തും ചന്ദ്രിക പെയ്യുന്നൂ കുളിരരുവികൾ നുരമണി ചിതറിടുമഴകെഴും അണിവള മണിവളകൾ തുള്ളി (കുങ്കുമ...) ഒരു വല്ലം പൂക്കളുമായി പുലരിക്കണിയായി പോരൂ അളകങ്ങൾ മാടിയൊതുക്കാൻ തളിർ മെയ് തഴുകിപ്പാടാൻ അകിൽ ചന്ദന ഗന്ധം തൂകും കാറ്റായാരോ പാടുന്നു (2) ശ്രുതിയായ് വാ ഹൊയ് ഇതിലേ വാ ഹൊയ് മലർ മഞ്ജിമ നെയ്തിടുമാടകൾ ചാർത്തും ചാരുതയല്ലേ ദേവീ നീ (കുങ്കുമ...) കദളിത്തേൻ കൂമ്പു വിരിഞ്ഞൂ കിളിയേ കിളിയേ പോരൂ കുരുവീ വാ മുന്തിരിവള്ളി ക്കൊടികൾ കനികൾ ചൂടി ഇളമാനുകൾ മേയും മേട്ടിൽ ഈണത്തിൽ പൂം കുഴലൂതി ഇതിലേ വാ ഇനിയും വാ അനുരാഗിണീ നിൻ കഴൽ തൊട്ടൊരു പുല്ലിൻ മേടും പൂമേടാകുന്നു (കുങ്കുമ...) ---------------------------------- Added by Susie on July 4, 2010 kunkuma malarukalo virinju nin kavil arunimayo chanchala malar nayanam chorinju nenchiloramrithakanam neeyen mankudil muttathum nira chandrika peyyunnu en mankudil muttathum chandrika peyyunnu kuliraruvikal nuramani chitharidumazhakezhum anivala manivalakal thulli (kunkuma) oru vallam pookkalumaayi pularikkaniyaay poroo alakangal maadiyothukkaan thalir mey thazhukippaadaan akil chandana gandham thookum kaattaay aaro paadunnu (2) shruthiyaay vaa hoy ithile vaa hoy malar manjima neythidum aadakal chaarthum chaaruthayalle devee nee (kunkuma) kadalithen koombu virinju kiliye kiliye poroo kuruvee vaa munthirivalli- kkodikal kanikal choodi ilamaanukal meyum mettil eenathil poonkuzhaloothi ithile vaa iniyum vaa anuraagini nin kazhal thottoru pullin medum poomedaakunnu (kunkuma) |
Other Songs in this movie
- Onnaamkunninmele
- Singer : KJ Yesudas | Lyrics : ONV Kurup | Music : Mohan Sithara