View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മണ്ണിന്റെ പുന്നാരം ...

ചിത്രംമഹാനഗരം (1992)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനഒ എൻ വി കുറുപ്പ്
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by shine_s2000@yahoo.com on April 30, 2009
Manninte punnaram pole ee ponkolangal
kannanjum chayangal charthum ee monkolangal
paadathe pathamulla mannukondo
kanneerin nanavulla mannukondo
kolam vachu, thalam kotti, kolangal aadipaadunne
(Manninte ...)

monkolamaanelum nenjil poontheno
madhurikkum ilamneero thullithoovunne
monkolamaanelum nenjil poontheno
madhurikkum ilamneero thullithoovunne
ponnonamethippoy kalyaanam koodenam
kallulla maalayum njaathum venam

kannukaleythe meen pidikkana pennavalaaranu
ponnum venda minnum vendival ponninu ponnanu
kannukaleythe meen pidikkana pennavalaaranu
ponnum venda minnum vendival ponninu ponnanu

kunnolam mohangal nenjil koodunne
kuruchenda thalathil thullippadunne
kunnolam mohangal nenjil koodunne
kuruchenda thalathil thullippadunne
palliyile thirunaalil thiruroopam nerunne
thrikkovilammaykku pattum maalayum

nattu nanaychoru vaazha kulachathu kattavanaaranu
moothu pazhuthoru poovan kulayude vaasanayevidaanu
nattu nanaychoru vaazha kulachathu kattavanaaranu
moothu pazhuthoru poovan kulayude vaasanayevidaanu
(Manninte ...)

----------------------------------

Added by madhavabhadran on April 17, 2010
 
(പു) മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന്‍ നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ

മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍

മണ്‍കോലമാണേലും നെഞ്ചില്‍ പൂന്തേനോ
മധുരിക്കും ഇളം നീരോ തുള്ളിത്തൂവുന്നേ
(മണ്‍കോലമാണേലും)
പൊന്നോണമെത്തിപ്പോയി കല്യാണം കൂടേണം
കല്ലുള്ള പൊന്‍മാലയും ഞാത്തും വേണം

(പു. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
(സ്ത്രീ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു

(പു) കുന്നോളം മോഹങ്ങള്‍ നെഞ്ചില്‍ കൂടുന്നേ
കുറുചെണ്ടത്താളത്തില്‍ തുള്ളിപ്പാടുന്നേ
(കുന്നോളം മോഹങ്ങള്‍)
പള്ളിയിലെ പെരുന്നാളില്‍ തിരുരൂപം നേരുന്നേ
തൃക്കോവിലമ്മയ്ക്കു പട്ടും മാലയും

(സ്ത്രീ. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്
(പു. കോ) നട്ടു നനച്ചൊരു വാഴകുലച്ചതു നട്ടവനാരാണു്
മൂത്തു പഴുത്തൊരു പൂവന്‍കുലയുടെ വാസനയെവിടാണു്

(പു) മണ്ണിന്‍റെ പുന്നാരം പോലെയീ പൊന്‍കോലങ്ങള്‍
കണ്ണഞ്ചും ചായങ്ങള്‍ ചാര്‍ത്തും ഈ മണ്‍കോലങ്ങള്‍
പാടത്തെ പതമുള്ള മണ്ണു കൊണ്ടോ
കണ്ണിരിന്‍ നനവുള്ള മണ്ണു കൊണ്ടോ
കോലം വെച്ചു താളം കൊട്ടി കോലങ്ങള്‍ ആടിപ്പാടുന്നേ

(ഗ്രൂ. കോ) കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു
കണ്ണുകളെഴുതിയ മീന്‍ പിടിക്കണ പെണ്ണവളാരാണു
പൊന്നും വേണ്ട മിന്നും വേണ്ടിവള്‍ പൊന്നിനു പൊന്നാണു

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നുമൊരു പൗർണ്ണമിയെ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍
മേലേ മേലേ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍, സി ഒ ആന്റോ, കൃഷ്ണചന്ദ്രന്‍   |   രചന : ഒ എൻ വി കുറുപ്പ്   |   സംഗീതം : ജോണ്‍സണ്‍