View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലരാവിലിന്നു നിന്റെ താരഹാരമിളകി ...

ചിത്രംകുടുംബസമേതം (1992)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ ജെ യേശുദാസ്, മിന്‍മിനി

വരികള്‍

Added by toolpost & corrected by jacob.john1@gmail.com on August 12, 2010
(M) ആആ..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..
(chorus) തനനം തനനം തനനം തനനം തനനം.. (8)


(M) ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
(F) ആആ.. ശ്യാമരാജിയില്‍ രാവിന്റെ സൌരഭങ്ങളില്‍ ..
രാഗപൂരമാര്‍ന്നു വീഴുമാരവങ്ങളില്‍..
(M) പനിമതി മുഖിബാലെ ഉണരു നീ ഉണരൂ..
അരികില്‍ നിറമണിയും പടവുകളില്‍ കതിരൊളി തഴുകും..
നിളയില്‍ സ്വരമൊഴുകി ധനുമാസം ഋതുമതിയായി..
(F) നീലരാവിലിന്നു നിന്റെ താരഹാരമിളകി..

(chorus)തം തനനം തനനം തനനം തനനം തനനം.. (2)


(F) കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
(M) ആആ.. കാല്‍ചിലമ്പുകള്‍ ചൊല്ലുന്ന പരിഭവങ്ങളില്‍ ..
പ്രേമധാരയൂര്‍ന്നുലഞ്ഞ കൌതുകങ്ങളില്‍..
(F) അലര്‍ശരപരിതാപം കേള്‍പ്പൂ ഞാന്‍ കേള്‍പ്പൂ..
അലിയും പരിമൃദുവാം പദഗതിയില്‍ അരമണിയിളകുമൊരണിയില്‍..
അലഞൊറിയില്‍ കസവണികള്‍ വിടരുകയായ് ..
(M) നീലരാവിലിന്നു നിന്റെ താരഹാരമിളകി..
(F) സോമബിംബ കാന്തിയിന്നു ശീതളാങ്കമേകി..
(D) പാര്‍വതീ പരിണയയാമമായ്.. ആതിരേ ദേവാംഗനേ..
കുളിരഴകില്‍ ഗോരോചനമെഴുതാനണയു..
നീലരാവിലിന്നു നിന്റെ താരഹാരമിളകി..........

----------------------------------

Added by nath777@gmail.com & corrected by jacob.john1@gmail.com on August 12, 2010
(M) aa..aa...
Neelaraavilinnu ninte thaarahaaramilaki (2)
Somabimba kaanthiyinnu sheethalaankameki
Paarvathee parinaya yaamamaay, aathire devaangane
Kulirazhakil gorochanamezhuthaananayu
Neelaraavilinnu ninte thaarahaaramilakee...
(chorus) Thananam thananam thananam thananam thananam (8)

(M) Shyaamaraajiyil raavinte saurabhangalil
Raagapooramaarnnu veezhumaaravangalil
(F) aa...Shyaamaraajiyil raavinte saurabhangalil
Raagapooramaarnnu veezhumaaravangalil
(M) Panimathi mukhibaale unaru nee unaroo
Arikil niramaniyum padavukalil kathiroli thazhukum
Nilayil swaramozhuki dhanumaasam rithumathiyaayi
(F) Neelaraavilinnu ninte thaarahaaramilakee

(chorus) Thamthananam thananam thananam thananam thananam (2)

(F) Kaalchilampukal chollunna paribhavangalil
Premadhaarayoornnulanja kauthukangalil
(M) aa...Kaalchilampukal chollunna paribhavangalil
Premadhaarayoornnulanja kauthukangalil
(F) Alarsharaparithaapam kelppoo njaan kelppoo
Aliyum parimriduvaam pathagathiyil aramaniyilakumoraniyil
alanjoriyil kasavanikal vidarukayaay..

(M) Neelaraavilinnu ninte thaarahaaramilaki
(F) Somabimba kaanthiyinnu sheethalaankameki
(D) Paarvathee parinaya yaamamaay, aathire devaangane
Kulirazhakil gorochanamezhuthaananayu
Neelaraavilinnu ninte thaarahaaramilakee...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കമലാംബികേ രക്ഷമാ
ആലാപനം : കെ ജെ യേശുദാസ്, ബോംബെ ജയശ്രീ   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഊഞ്ഞാലുറങ്ങി [F]
ആലാപനം : മിന്‍മിനി   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
പാർത്ഥസാരഥിം
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
നേ നെന്തു
ആലാപനം : മധുരൈ ജി എസ്‌ മണി   |   രചന : ത്യാഗരാജ   |   സംഗീതം : ജോണ്‍സണ്‍
പാഹിമാം
ആലാപനം : കെ ജെ യേശുദാസ്, ബോംബെ ജയശ്രീ   |   രചന :   |   സംഗീതം : ജോണ്‍സണ്‍
ഗോകുലം
ആലാപനം : പി മാധുരി, കോറസ്‌   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
ഊഞ്ഞാല്‍ ഉറങ്ങി [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
എന്തരോ മഹാനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ത്യാഗരാജ   |   സംഗീതം : ജോണ്‍സണ്‍
ജഗദാനന്ദ
ആലാപനം : ബോംബെ ജയശ്രീ, നെയ്‌വേലി സന്താനഗോപാലൻ, ശ്രീമതി ബിന്ദ്ര, ശ്രീമതി സൗന്ദരം കൃഷ്ണൻ   |   രചന : ത്യാഗരാജ   |   സംഗീതം : ജോണ്‍സണ്‍