View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിലാവിന്റെ ...

ചിത്രംഅഗ്നിനിലാവ്‌ (1991)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനവയലാര്‍ മാധവന്‍കുട്ടി
സംഗീതംഉഷാ ഖന്ന
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Added by devi pillai on March 10, 2009

ആ.......

നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?
ഇരുള്‍തൂവല്‍ വീശി
ഉയിര്‍പ്പക്ഷി പോലെ
നീയെങ്ങുപോയീ സഖീ?

ഇനിയും ജനിക്കാന്‍ കൊതിയോടെയലയും
ആത്മാക്കളോ നിശാശലഭങ്ങളോ
ഓ.....
ഇനിയും മരിക്കാന്‍ മിഴിയോടെയണയും
ആശകളോ മിന്നാമിന്നികളോ
അവരുടെവിരിയാത്ത സ്വപ്നങ്ങളോ
ഇരുളില്‍ തെളിയും താരങ്ങളോ?
നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?

ഓ.........

ജനിമൃതികള്‍ക്ക് കാവലായ് നില്‍ക്കും
കാലത്തിന്റെ കാലൊച്ചയോ
ഓ......
ഇനിയുമകലാന്‍ അറിയാതെ നില്‍ക്കും
മോഹങ്ങളോ മോഹഭംഗങ്ങളോ?
വിധിയുടെ യക്ഷഗാനങ്ങളോ?
രാപ്പാടിപാടും താരാട്ടോ
നിലാവിന്റെ ന‍ാട്ടില്‍ നിഴല്‍മേയും മേട്ടില്‍
നീ പോയ്മറഞ്ഞോ സഖീ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ വരൂ പൊന്‍ താരകെ
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
ചുടലക്കാട്‌
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
ദേവാംഗനേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
കരിനീല മിഴി
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന
നീ വരൂ വനദേവതേ
ആലാപനം : കെ ജെ യേശുദാസ്, കോറസ്‌   |   രചന : വയലാര്‍ മാധവന്‍കുട്ടി   |   സംഗീതം : ഉഷാ ഖന്ന