വൃന്ദാവനമേ ...
ചിത്രം | ഉത്തരകാണ്ഢം (1991) |
ചലച്ചിത്ര സംവിധാനം | തുളസീദാസ് |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | വിദ്യാധരന് മാസ്റ്റർ |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 11, 2010 ആ..ആ..ആ.ആ. വൃന്ദാവനമേ ചൊല്ലൂ ചൊല്ലൂ നന്ദകിശോരനിന്നെവിടെ പൂത്ത കടമ്പിൻ ചോട്ടിൽ; മിഴിനീർ വാർത്തു നില്പൂ രാധിക ഇന്നും കാത്തു നില്പൂ നിൻ രാധിക (വൃന്ദാവനമേ...) ചന്ദനതൈല സുവാതിസമാം കുളിർ തെന്നലേ നീ കണ്ടുവോ മുല്ലപ്പൂത്തിരി കത്തും മണമുള്ള വള്ളിക്കുടിലേ കണ്ടുവോ നീരജലോചനൻ കാറ്റായ് കിളിയായ് ഈ വഴി കടന്നു പോയോ (വൃന്ദാവനമേ...) ചമ്പകസഖീ നീ പൂ ചൂടുകയോ ചഞ്ചലേ നീ കണ്ടുവോ സാഗരനീല പടവിലിരിക്കും സായം സന്ധ്യേ കണ്ടുവോ നീരദ വർണ്ണനീ വേഴാമ്പലിനൊരു നീർമണി എറിഞ്ഞു പോയോ (വൃന്ദാവനമേ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on December 21, 2010 aa aa..aa.aa...aa... vrindaavaname cholloo cholloo nandakishoraninnevide pootha kadampin chottil mizhineer vaarthu nilpoo raadhika innum kaathu nilpoo nin raadhika (Vrindaavaname...) Chandanathaila suvaasithamaam kulirthennale nee kanduvo mullappoothiri kathum manamulla vallikkudile kanduvo neerajalochanan kaattaay kiliyaay ee vazhi kadannu poyo (Vrindaavaname...) Champakasakhee nee poo choodukayo chanchale nee kanduvo saagaraneela padavilirikkum saayamsandhye kanduvo neerada varnnanee vezhaampalinoru neermani erinju poyo (Vrindaavaname...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- താനിന്ന
- ആലാപനം : സി ഒ ആന്റോ, നടേശ് ശങ്കര്‍ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- കാറ്റേ വാ വാ
- ആലാപനം : എം ജി ശ്രീകുമാർ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- ലളിതലവംഗ
- ആലാപനം : മോഹനകൃഷ്ണന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- കറ്റേ വാ വാ [F]
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : വിദ്യാധരന് മാസ്റ്റർ