View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാ മഞ്ചലില്‍ ...

ചിത്രംഒറ്റയാള്‍ പട്ടാളം (1991)
ചലച്ചിത്ര സംവിധാനംടി കെ രാജീവ് കുമാർ
ഗാനരചനപി കെ ഗോപി
സംഗീതംശരത്‌
ആലാപനംജി വേണുഗോപാല്‍, കോറസ്‌, രാധിക തിലക്‌

വരികള്‍

Lyrics submitted by: Jija Subramanian

maayaa manchalil ithu vazhiye pokum thinkale
Kanaa thampuru thazhukumoru thooval thennale
Aarum padaatha pallavi kaathil veezhumee velayil
Kinaavu pol varoo varoo
(Maayaa Manchalil ..)

Ezhu thiri vilakkinte munpil chiri thooki
Malar thaalam kondu vannathaaru (2)
Kanaka manchaadi pole aa..aa..aa..
Kanaka manchaadi pole
azhaku thookumee neram
Ethorormayil ninnu nee
aare thedunnu gopike
Kinaavile manoharee
(Maayaa Manchalil ..)

Poonilaavu peyyumeeran raavil kathiraambal
Kulir poyka neenthi vannathaaru (2)
Pavizha mandaara maala prakruthi nalkumee neram (2)
Moha kumkumam pooshi nee
aare thedunnu gopike
Kinaavile sumangali
(Maayaa Manchalil ..)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

മായാമഞ്ചലില്‍ ഇതുവഴിയെ പോകും തിങ്കളേ
കാണാത്തംബുരു തഴുകുമൊരു തൂവല്‍‌ത്തെന്നലേ
ആരും പാടാത്ത പല്ലവി കാതില്‍ വീഴുമീ വേളയില്‍
കിനാവുപോല്‍ വരൂ വരൂ...
(മായാമഞ്ചലില്‍)

ഏഴുതിരിവിളക്കിന്റെ മുമ്പില്‍ ചിരി തൂകി
മലര്‍‌ത്താലം കൊണ്ടുവന്നതാര്?
കനകമഞ്ചാടിപോലെ അഴകു തൂകുമീ നേരം
എതൊരോര്‍‌മ്മയില്‍ നിന്നു നീ
ആരെത്തേടുന്നു ഗോപികേ?
കിനാവിലെ മനോഹരീ
(മായാമഞ്ചലില്‍)

പൂനിലാവു പെയ്യുമീറന്‍‌രാവില്‍ കതിരാമ്പല്‍-
ക്കുളിര്‍പൊയ്ക നീന്തി വന്നതാര്?
പവിഴമന്ദാരമാല പ്രകൃതി നല്‍കുമീ നേരം
മോഹക്കുങ്കുമം പൂശി നീ
ആരെത്തേടുന്നു ഗോപികേ?
കിനാവിലെ സുമംഗലീ
(മായാമഞ്ചലില്‍)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരുകില്‍ വരുമ്പോള്‍
ആലാപനം :   |   രചന : പി കെ ഗോപി   |   സംഗീതം : ശരത്‌
കാതരേ
ആലാപനം : ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ശരത്‌
തിന്തകത്തോം
ആലാപനം : ജി വേണുഗോപാല്‍   |   രചന : പി കെ ഗോപി   |   സംഗീതം : ശരത്‌