Nirakkudukka ...
Movie | Kankettu (1991) |
Movie Director | Rajan Balakrishnan |
Lyrics | Kaithapram |
Music | Johnson |
Singers | KJ Yesudas, Krishnachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 നിറകുടുക്ക മുത്തുണ്ടോ പൊന്മണി മുറ്റത്ത് അശകൊശലേ പെണ്ണാളേ പുത്തരി വിളയുണ്ടോ കാണാമറ കളിയാണേ ഇത് മാറാട്ടമാണേ കളിയിതിലാക്കൈ നിറയും പൂക്കൈ നിവരും മായാജാലം കൺകെട്ടല്ലിത് കാണാത്ത കോലം ആരും കേൾക്കാത്ത ജാലം ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം (നിറകുടുക്ക മുത്തുണ്ടോ....) നാക്കിലയിളകുന്നു പകലിൻ കൈമറയിൽ രാക്കതിരൊഴിയുന്നു നിലാവിൻ കൈനിലയിൽ (2) ഇതിലേ വഴിയും പൂമഴയിൽ വിടരും മലരായ് കൂട്ടു കൂടാം ഇതിലേ ഒഴുകും പൂമ്പുഴ തൻ തിരകളിലൊഴുകാം പാട്ടു പാടാം ചിരി നുണയാം കഥയറിയാം ചിരിയുടെ നുരകളിൽ അലിയണ കഥയിൽ കാണാത്ത കോലം ആരും കേൾക്കാത്ത ജാലം ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം (നിറകുടുക്ക മുത്തുണ്ടോ....) ഉണ്ണികളുണരുമ്പോൾ മാമ്പഴമുതിരുമ്പോൾ ആലിലയഴകെല്ലാം കനവായ് ഇളകുമ്പൊൾ ചെപ്പടിവിദ്യയിലിളകി വരും കാറ്റിലൊതുങ്ങാം കണ്ടു നിൽക്കാം അക്കിളീ ഇക്കിളി പതിവു തരും തൂവലൊരുക്കാം പാടി വരൂ ചിരി നുണയാം കഥയറിയാം ചിരിയുടെ നുണകളിൽ അലിയണ നുരയിൽ കാണാത്ത കോലം ആരും കേൾക്കാത്ത ജാലം ഇത് കാണാത്ത കോലം പണ്ടും കേൾക്കാത്ത ജാലം (നിറകുടുക്ക മുത്തുണ്ടോ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 7, 2011 Nirakudukka muthundo ponmani muttathu Ashakoshale pennaale puthari vilayundo Kaanaamara kaliyaane ithu maaraattamaane Kaliyithilaa kai nirayum pookkai nivarum maayaajaalam kankettallithu kaanaatha kolam aarum kelkkaatha jaalam Ithu kaanaatha kolam pandum kelkkaatha jaalam (Nirakudukka..) Naakkilayilakunnu pakalin kaimarayil raakkathirozhiyunnu nilaavin kainilayil ithile vazhiyum poomazhayil vidarum malaraay koottu koodaam ithile ozhukum poompuzha than thirakalilozhukaam paattu paadaam chiri nunayaam kadhayariyaam chiriyude nurakalil aliyana kadhayil kaanaatha kolam aarum kelkkaatha jaalam Ithu kaanaatha kolam pandum kelkkaatha jaalam (Nirakudukka..) Unnikalunarumpol maampazhamuthirumpol aalilayazhakellaam kanavaay ilakumpol cheppadi vidyayililaki varum kaattilothungaam kandu nilkkaam akkili ikkili pathivu tharum thoovalorukkaam paadi varoo chiri nunayaam kadhayariyaam chiriyude nunakalil aliyana nurayil kaanaatha kolam aarum kelkkaatha jaalam Ithu kaanaatha kolam pandum kelkkaatha jaalam (Nirakudukka..) |
Other Songs in this movie
- Gopeehridayam nirayunnu
- Singer : KJ Yesudas, Sujatha Mohan | Lyrics : Kaithapram | Music : Johnson