View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മദനപ്പൂ ...

ചിത്രംകാക്കത്തൊള്ളായിരം (1991)
ചലച്ചിത്ര സംവിധാനംവി ആര്‍ ഗോപാലകൃഷ്ണന്‍
ഗാനരചനകൈതപ്രം
സംഗീതംജോണ്‍സണ്‍
ആലാപനംകെ എസ്‌ ചിത്ര
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: സന്ധ്യ ശശി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011
 
മദനപ്പൂ നിറമുള്ള മെയ്യാണ്
പെണ്ണിനഞ്ചുന്ന പഞ്ചാര മൊകറാണ് (2)
കൊണ്ടോട്ടിക്കാരന്റെ ഖൽബിന്നൊരു താഴമ്പൂ
അത്തറു മെയ്ത്തിയൊരുങ്ങണ പെണ്ണൊരു ഹൂറിയാണ്
(മദനപ്പൂ നിറമുള്ള...)

മൊഞ്ചത്തിപ്പെണ്ണിനു മിസരിപ്പൊന്നും കൊണ്ട്
കല്ലായി കടവത്തൊരു തോണിയടുത്തല്ലോ
മെഹറും കൊണ്ടു വരുന്നല്ലോ (2)
പൂന്തോണിയടുത്തെന്ന് അങ്ങാടീ പാട്ടായി
അങ്ങാടീന്നായിരവും ഇങ്ങാടീന്നായിരവും
ഒരുങ്ങി വന്നേ...
നിക്കാഹിനു ബാപ്പയൊരുക്കണ പത്തിരിയാണല്ലോ
ഉമ്മാന്റെ നെഞ്ചിനകത്തൊരു ബേജാറാണല്ലോ (2)
(മദനപ്പൂ നിറമുള്ള...)

മൈലാഞ്ചിപ്പാട്ടുകളൊഴുകണ രാവിൽ
മാരന്റെ മാറിൽ നീ കൊഞ്ചേണം
എന്നും ചേർത്തു കിണങ്ങേണം (2)
പതിനാലാം രാവെല്ലാം മുഹബത്തിലുദിക്കേണം
സ്വർഗ്ഗത്തെ സുൽത്താനും കൊതി തുള്ളി പോകേണം
തൊടുന്നതെല്ലാം
വർഗ്ഗത്തു വിളങ്ങി വിളങ്ങിയൊരായിരമാകേണം
പുതുമാപ്പിള വീട്ടിനു നീയൊരു പൂക്കണിയാകേണം (2)
(മദനപ്പൂ നിറമുള്ള...)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 11, 2011

Madanappoo niramulla meyyaanu
Penninanchunna panchaara mokaraanu
kondottikkaarante khalbinoru thaazhampoo
atharu meythiyorungana pennoru hooriyaanu
(madanappoo...)

Monchathippenninu misaripponnum kondu
Kallaayi kadavathoru thoniyaduthallo
meharum kondu varunnallo
Poonthoniyaduthennu angaadee paattaayi
angaadeennaayiravum ingaadeennaayiravum
orungi vanne...
nikkaahinu baappayorukkana pathiriyaanallo
ummaante nenchinakathoru bejaaraanallo
(madanappoo...)

Maiyilaanchippaattozhukana raavil
maarante maaril nee konchenam
Ennum cherthu kinungenam
pathinaalaam raavellaam muhabbathiludikkenam
swarggathe sulthaanum kothi thulli pokenam
thodunnathellaam
varggathu vilangi vilangiyoraayiramaakenam
puthu maappila veettinu neeyoru pookkaniyaakenam
(madanappoo...)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാലരുവി കുളിരണിയും
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍
താനാരൊ
ആലാപനം : കൃഷ്ണചന്ദ്രന്‍   |   രചന : കൈതപ്രം   |   സംഗീതം : ജോണ്‍സണ്‍