View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂക്കാലം വന്നു ...

ചിത്രംഗോഡ്‌ ഫാദര്‍ (1991)
ചലച്ചിത്ര സംവിധാനംലാല്‍, സിദ്ദിഖ്
ഗാനരചനബിച്ചു തിരുമല
സംഗീതംഎസ്‌ ബാലകൃഷ്ണന്‍
ആലാപനംകെ എസ്‌ ചിത്ര, ഉണ്ണി മേനോന്‍

വരികള്‍


Added by മാത്തച്ചൻ on November 23, 2009
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
പെ: ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി

ആ/പെ: കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?

പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
പെ:പൂത്താരകങ്ങള്‍ പൂത്താലി കോര്‍ക്കും
പൂക്കാലരാവില്‍ പൂക്കും നിലാവില്‍
ഉടയും കരിവളതന്‍ ചിരിയും നീയും
പിടയും കരിമിഴിയില്‍ അലിയും ഞാനും
പെ: തണുത്ത കാറ്റും തുടുത്ത രാവും
നമുക്കുറങ്ങാന്‍ കിടയ്ക്കനീര്‍ത്തും
താലോലമാലോലമാടാന്‍ വരൂ

ആ/പെ: കരളിലെയിളം കരിയിലക്കിളി
ഇണങ്ങിയും മെല്ലെ പിണങ്ങിയും ചൊല്ലി

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും
പെ: പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
പൂവാകയില്‍ നാം പൂമേട തീര്‍ക്കും

ഉണരും പുതുവെയിലിന്‍ പുലരിച്ചൂടില്‍
അടരും നറുമലരിന്‍ ഇതളിന്‍ കൂടില്‍
പെ: പറന്നിറങ്ങും ഇണക്കിളി നിന്‍
കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
തേടുന്നു..തേടുന്നു.. വേനല്‍ കുടില്‍

ആ/പെ: ഒരു മധുകണം ഒരു പരിമളം
ഒരു കുളിരല ഇരുകരളിലും

പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?
പെ: പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ

കുറുനില കൊണ്ടെന്‍ മനസ്സില്‍
എഴുനില പന്തലൊരുങ്ങി
പെ: ചിറകടിച്ചതിനകത്തെന്‍
ചെറുമഞ്ഞക്കിളികുറുങ്ങി

ആ/പെ: കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
പൂക്കാലം വന്നു പൂക്കാലം
തേനുണ്ടോ തുള്ളി തേനുണ്ടോ ?


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011

 Pookkaalam vannu pookkaalam..
thenundo thulli thenundo
Poothumbee chella poothumbee..
choodundo nenjil choodundo
Kurunnila konden manassil
ezhunila panthalorungi
Chirakadichathinakathen
cheru manjakkili kurungi
Kili marathinte thalir chillathumbil
kunungunnu melle
kurukkutthi mulla
(Pookkalam.......)

Pootharakangal poothaali korkkum
pookkala raavil pookkum nilaavil (2)
Udayum karivala than chiriyum neeyum
pidayum karimizhiyil aliyum njaanum
Thanutha kaattum tudutha raavum
namukkurangaan kidakka neerthum
Thaalolamaalolamaadan varoo...
Karalileyilam kariyilakkili
inangiyum melle pinangiyum cholli
(Pookkalam......)

Poonkaattinullil poo choodi nilkkum
poovaakayil naam poomeda theerkkum (2)
Unarum puthuveyilin pularikkoodil
adarum narumalaril ithalin koodil
Parannirangum inakkili nin
kurunnu thooval puthappinullil
Thedunnu..thedunnu venal kudil
Oru madhukanam oru parimalam
oru kulirala irukaralilum
(Pookkalam.......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീര്‍പ്പളുങ്കുകള്‍ [F]
ആലാപനം : സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
മന്ത്രിക്കൊച്ചമ്മ
ആലാപനം : കോറസ്‌, സി ഒ ആന്റോ, കെ ജി മാര്‍കോസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
നീര്‍പ്പളുങ്കുകള്‍ [M]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍
നീര്‍പ്പളുങ്കുകള്‍ [D]
ആലാപനം : എം ജി ശ്രീകുമാർ, സുജാത മോഹന്‍   |   രചന : ബിച്ചു തിരുമല   |   സംഗീതം : എസ്‌ ബാലകൃഷ്ണന്‍