View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാക്കോലം ...

ചിത്രംഎന്റെ സൂര്യപുത്രിക്ക്‌ (1991)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകൈതപ്രം
സംഗീതംഇളയരാജ
ആലാപനംകെ എസ്‌ ചിത്ര, കോറസ്‌

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 24, 2010

രാക്കോലം വന്നതാണേ കൂത്താടും കൂട്ടരാണേ (2)
ഉള്ളം പതഞ്ഞ വേളയിൽ തമ്മിൽ തുളുമ്പുവാൻ
താളം പതിഞ്ഞ മേളയിൽ മേളം കലമ്പുവാൻ
(രാക്കോലം..)


മേളമേറെ മാറിമാറി ആദിതാളമായ്
അംഗമേറെ മാറി മാറി ആരവങ്ങളായ്
ആരവങ്ങളേറിയേറി ഉത്സവങ്ങളായ്
ഉത്സവപ്പറമ്പിൽ നമ്മളൽഭുതങ്ങളായ്
തിങ്കൾ താലമേ കന്നിത്താരമേ
മേലേ മേട്ടിലെ മാമ്പൂ തെന്നലേ
ഒന്നിറങ്ങി വന്നാൽ ഒന്നു ചേർന്നു നിന്നാൽ
ഒത്തു കൂടി പാട്ടു പാടി നൃത്തമാടാം
(രാക്കോലം..)

കുയിലമ്മേ നിന്നുള്ളിലുണ്ടോ താരാട്ടിൻ നീലാംബരി
എന്നുള്ളം താലോലമാടും മോഹത്തിൻ മൂകാംബരി
മായാമൗനം മായുവാൻ മാറി എന്തേ പൊയ്‌മുഖം
ഏതോ ബന്ധം മൂടുമീ മായാജാലം തീരുമോ
രാഗമാല പാടും പൂഞ്ചോല പോലും
അമ്മയെന്ന നാമം തൂകുമ്പോൾ
മാരിവില്ലു ചൂടാൻ വെണ്മേഘമേറും
നിന്നുള്ളിലുണ്ടോ വാസന്തം
(രാക്കോലം...)

Added by devi pillai on December 13, 2010

raakolam vannathaane koothaadum koottaraane
ullam pathanja velayil thammil thulumbuvaan
thaalam pathinja velayil melam kalambuvaan

melamere maari maari aadithaalamaay
angamere maari maari aaravangalaay
aaravangaleriyeri ulsavangalaay
ulsavapparambil nammal albhuthangalaay
thinkal thaalame kannithaarame
mele mettile maampoo thennale
onnirangi vannaal onnu chernnu ninnaal
othukoodi paattupaadi nrithamaadaam

kuyilamme ninnullilundo thaaraattin neelaambari
ennullam thaalolamaadum mohathin mookaambari
maayaa mounam maayuvaan maari enthe poymukham
etho bandham moodumee maayaajaalam theerumo?
raagamaala paadum poonchola polum
ammayenna naamaam thookumbol
maarivillu choodaan venmeghamerum
ninnullilundo vaasantham?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലാപനം
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര, പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
പൂന്തെന്നലോ
ആലാപനം : പി സുശീല   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
രാപ്പാടിപ്പക്ഷിക്കൂട്ടം
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ
ശ്രീ ശിവസുത
ആലാപനം : പി ലീല   |   രചന : ഇളയരാജ   |   സംഗീതം : ഇളയരാജ
ആലാപനം [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ഇളയരാജ