View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചീരപ്പൂവുകള്‍ക്കുമ്മ ...

ചിത്രംധനം (1991)
ചലച്ചിത്ര സംവിധാനംസിബി മലയില്‍
ഗാനരചനപി കെ ഗോപി
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Manu_മനു on August 15, 2009

ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതെ
വിങ്ങിക്കരയണ കാണാപ്പൂവിന്റെ കണ്ണീരൊപ്പാമോ
ഊഞ്ഞാലാട്ടിയുറക്കാമോ
(ചീര)

തെക്കേമുറ്റത്തെ മുതങ്ങാപ്പുല്ലില്‍
മുട്ടിയുരുമ്മിയുരുമ്മിയിരിക്കണ പച്ചക്കുതിരകളേ
വെറ്റിലനാമ്പു മുറിക്കാന്‍ വാ
കസ്തൂരിച്ചുണ്ണാമ്പു തേയ്ക്കാന്‍ വാ
കൊച്ചരിപ്പല്ലു മുറുക്കിച്ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ
(ചീര)

മേലേവാര്യത്തെ പൂവാലി പയ്യ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരീ
കിങ്ങിണി മാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിയ്ക്കാന്‍ വാ
തൂവെള്ളക്കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ...
(ചീര)

----------------------------------


Added by ജിജാ സുബ്രഹ്മണ്യൻ on March 12, 2011

Cheerappovukalkkuma kodukkana
Neelakkuruvikale
Thennalariyathe annarakkannanariyathe
Vingikkarayana kaana poovinte
Kanneeroppamo oonjaalatti urakkaamo
(cheera...)

Thekke muttathe muthanga pullil
Mutti urummi urummi irikkana pachakkuthirakale
Vettila naambu murikkan vaa
Kasthoori chunnambu theykkan vaa
Kochari pallu murukki chuvakkumbol
Muthassi ammaye kaanan vaa
(cheera...)

Mele varyathe poovaali payy
Nakki thudachu minukki orukkana
Kutti kurumbu kaari
Kingini maala kilukkan vaa
Kinnari pullu kadikkan vaa
Thoovella kindiyil paalu pathayumbol
Thulli kalichu nadakkan vaa
(cheera...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആനയ്ക്കെടുപ്പതു പൊന്നുണ്ടേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍
നീ വിട പറയുമ്പോള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി കെ ഗോപി   |   സംഗീതം : രവീന്ദ്രന്‍