View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ...

ചിത്രംഅവിരാമം (1991)
ഗാനരചനപദ്മാജി പൊന്നുംപുറത്ത്
സംഗീതംമോഹന്‍ സിതാര
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by Kalyani on December 18, 2010

ആ...ആ...ആ...ആ....

ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ...
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ..
ശാരികേ നീ കരയുവതെന്തേ...
സുരലോകരാഗപരാഗമൊഴുകും
ശാ‍രദരാവിൻ തേരു വരുമ്പോൾ
ശാരികേ നീ കരയുവതെന്തേ...
ആ...ആ...ആ...ആ....
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ...
ശാരികേ നീ കരയുവതെന്തേ...

സ്വരരാഗ താളലയ വിപഞ്ചിക തകരുന്നൂ
ഒരു കിളിക്കൂട്ടിലൊരു പൂങ്കിളി എകാന്തയായ്...
ആ...ആ...ആ...ആ....
ആ കിളി ഞാന്‍ ഏകാകിനി ഞാന്‍
നിത്യ ദുഃഖത്തിന്‍ മരുഭൂവിലേതോ മയക്കത്തില്‍ മുങ്ങീ
ചിറകടിച്ചലയുന്ന ശാരിക ഞാന്‍
ശ്യാമസാന്ദ്ര നീലസന്ധ്യയില്‍ ശാരികേ
ശാരികേ നീ കരയുവതെന്തേ...

സുമരാജികള്‍ മുറ്റത്തു് ചിരിതൂകും മണിമേടയില്‍
കരിനിഴലുകള്‍ കരിഭൂതക്കളിയാട്ടമാടുന്നൂ
ആ...ആ...ആ...ആ....
ഇടറുന്നു ഞാന്‍ ബന്ധങ്ങളൊക്കെയും
വ്യർഥമായ് തീര്‍ന്നു
ഏകാന്ത ദുഃഖത്തിന്‍ ലഹരിയില്‍ മുങ്ങീ......
ചിറകടിച്ചലയുന്ന ശാരിക ഞാന്‍

(ശ്യാമസാന്ദ്ര....)

 

----------------------------------

Added by Kalyani on December 18, 2010

aa...aa...aa...aa....

Shyaama saandra neelasandhyayil shaarike
shaarike nee karayuvathenthe...
shyaama saandra neelasandhyayil shaarike
shaarike nee karayuvathenthe...
suraloka raaga paraagamozhukum
shaarada raavin theru varumpol
shaarike nee karayuvathenthe.....
aa...aa...aa...aa....
shyaama saandra neelasandhyayil shaarike
shaarike nee karayuvathenthe...

swara raaga thaalalaya vipanchika thakarunnuu
oru kilikkoottiloru poonkili ekaanthayaay...
aa...aa...aa...aa....
aa kili njaan ekaakini njaan
nithya dukhathin marubhooviletho mayakkathil mungee
chirakadichalayunna shaarika njaan...
shyaama saandra neelasandhyayil shaarike
shaarike nee karayuvathenthe...

sumaraajikal muttathu chirithookum manimedayil
karinizhalukal karibhoothakkaliyaattamaadunnuu
aa...aa...aa...aa....
idarunnu njaan bandhangalokkeyum vyardhamaay theernnu
ekaantha dukhathin lahariyil mungi
ee chirakadichalayunna shaarika njaan..

(shyaama saandra....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പറന്നു പൊന്‍കിളികള്‍ [F]
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര
പറന്നു പൊന്‍കിളികള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര
ശ്യാമസാന്ദ്ര
ആലാപനം : കെ ജെ യേശുദാസ്   |   രചന : പദ്മാജി പൊന്നുംപുറത്ത്   |   സംഗീതം : മോഹന്‍ സിതാര