View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശലഭമേ ചിത്രശലഭമേ ...

ചിത്രംഅക്ഷരാര്‍ത്ഥം (1991)
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
സംഗീതംബോംബെ എസ്‌ കമാല്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Ralaraj

വരികള്‍ ചേര്‍ത്തത്: Ralaraj

ശലഭമേ ചിത്രശലഭമേ
ശരപ്പൊളിച്ചിറകുള്ള ശലഭമേ
എന്റെ സ്വപ്നമാം മാലതി മലർ നിൻ
മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു
ശലഭമേ ചിത്രശലഭമേ
ശരപ്പൊളിച്ചിറകുള്ള ശലഭമേ
എന്റെ സ്വപ്നമാം മാലതി മലർ നിൻ
മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു
ശലഭമേ ചിത്രശലഭമേ ...

കുളിർ കോരിയിടും ഹൃദയപൊയ്കയിൽ
സ്വപ്നം തുഴയുന്ന നേരം
വർണപുഷ്പം വിടരുന്ന നേരം
കുളിർ കോരിയിടും ഹൃദയപൊയ്കയിൽ
സ്വപ്നം തുഴയുന്ന നേരം
വർണപുഷ്പം വിടരുന്ന നേരം
പുളക പൂവുകൾ വാരിയണിഞ്ഞുഞാൻ
പുഷ്പശരങ്ങളെയ്യും
നിന്നെ പൂണാരത്തിൽ ഉറക്കും
പുളക പൂവുകൾ വാരിയണിഞ്ഞുഞാൻ
പുഷ്പശരങ്ങളെയ്യും
നിന്നെ പൂണാരത്തിൽ ഉറക്കും
ശലഭമേ ചിത്രശലഭമേ ..

തളിരുടയാടകൾ താനേ അഴിയും
സ്വർഗ്ഗം തുറക്കുന്ന രാവിൽ
രാഗതാളം ഉണരുന്നരാവിൽ
തളിരുടയാടകൾ താനേ അഴിയും
സ്വർഗ്ഗം തുറക്കുന്ന രാവിൽ
രാഗതാളം ഉണരുന്നരാവിൽ
കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ
കൈനഖക്കല ചാർത്തും
നിന്നെ കാമകലാശിലയാക്കും
കാതരമിഴികൾ പൊത്തിപ്പൊതിഞ്ഞു ഞാൻ
കൈനഖക്കല ചാർത്തും
നിന്നെ കാമകലാശിലയാക്കും
ശലഭമേ ചിത്രശലഭമേ
ശരപ്പൊളിച്ചിറകുള്ള ശലഭമേ
എന്റെ സ്വപ്നമാം മാലതി മലർ നിൻ
മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു
മധുമഞ്ജുഷയാക്കു നീ മണിമഞ്ജുഷയാക്കു...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സന്ധ്യേ
ആലാപനം : ജി സി ചൂടന്‍   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ബോംബെ എസ്‌ കമാല്‍
പൂരാട രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ബോംബെ എസ്‌ കമാല്‍
പൂരാട രാത്രി
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഭരണിക്കാവ് ശിവകുമാര്‍   |   സംഗീതം : ബോംബെ എസ്‌ കമാല്‍